/indian-express-malayalam/media/media_files/WEoOih4FzJt0Hw1CnMZb.jpg)
പതിവിന് വിപരീതമായി കാഷ്വൽ വേഷങ്ങളിൽ നിന്ന് മാറി പ്രിന്റഡ് ഷർട്ടുകളാണ് സുക്കർബർഗ് ധരിച്ചിരിക്കുന്നത് (Photo: instagram/ instantbollywood)
വ്യവസായി മുകേഷ് അംമ്പാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹത്തിന് മുന്നോടിയായുള്ള പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഫേസ്ബുക്ക് സ്ഥാപകനും മെറ്റയുടെ സി.ഇ.ഒയുമായ മാർക്ക് സുക്കർബർഗിന്റെ വേറിട്ട ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പതിവിന് വിപരീതമായി കാഷ്വൽ വേഷങ്ങളിൽ നിന്ന് മാറി പ്രിന്റഡ് ഷർട്ടുകളാണ് സുക്കർബർഗ് ധരിച്ചിരിക്കുന്നത്.
കാടിന്റെ വന്യതയിൽ വിഹരിക്കുന്ന കടുവയുടെ ചിത്രമുള്ള ടൈഗർ പ്രിന്റഡ് ഷർട്ടാണ് സുക്കർബർഗ് ധരിച്ചിരിക്കുന്നത്. സാധാരണ ജീൻസും ടീ ഷർട്ടും പോലുള്ള കാഷ്വൽ വെയറുകളാണ് സുക്കർബർഗിന് ഏറെ താൽപ്പര്യം. ഒടുവിൽ അംബാനി വേണ്ടി വന്നു സുക്കർബർഗിനെ സമ്പന്നനാക്കി മാറ്റാനെന്നാണ് ചിത്രം കണ്ടൊരു ട്രോളന്റെ കമന്റ്.
അംബാനിയുടെ സ്പർശമേറ്റതോടെ മാർക്ക് സുക്കർബർഗ് പോലും തിളങ്ങുന്ന വൈൽഡ് ഔട്ട്ഫിറ്റുകളിലേക്ക് മാറിയെന്ന് ചിലർ കളിയാക്കി. അംബാനിക്ക് മാത്രമെ ഇത് സാധിക്കൂവെന്നും ചിലർ കമന്റിട്ടു. മുൻ മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്സും കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. ഇന്നലെ പോപ് ഗായിക റിഹാനയുടെ സംഗീത നിശയായിരുന്നു പ്രീ-വെഡ്ഡിങ്ങിന്റെ ഹൈലൈറ്റ്.
ബോളിവുഡിലേയും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേയും സെലിബ്രിറ്റികളെല്ലാം ജാം നഗറിൽ വച്ച് നടക്കുന്ന പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, ധോണി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഹീർ ഖാൻ, ക്രുനാൽ പാണ്ഡ്യ, ഡിജെ ബ്രാവോ, റാഷിദ് ഖാൻ, ഗ്രേയം സ്മിത്ത്, സാം കറൻ, എന്നിവരും ചടങ്ങിനെത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.