/indian-express-malayalam/media/media_files/2025/06/05/mTUdZDxvMHCqwt59gMOF.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് 'മണിച്ചിത്രത്താഴ്.' മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ- റിലീസ് ചെയ്തിരുന്നു. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നൽകിയത്.
ചിത്രത്തിന്റെ ഒരു ആൾട്ടർനേറ്റീവ് എൻഡിങ് ഓൺലൈനിൽ ശ്രദ്ധനേടുന്നുണ്ട്. എഐ ഉപയോഗിച്ചാണ് മണിച്ചിത്രത്താഴിന്റെ അധികമാരും ചിന്തിക്കാത്ത ഈ ക്ലൈമാക്സ് സൃഷ്ടിച്ചിരിക്കുന്നത്. "മണിച്ചിത്രത്താഴ് ഇപ്പോഴാണ് ഇറങ്ങുന്നതെങ്കിൽ ഒരു ഓപ്പൺ എൻഡിങ് ആകാൻ ആണു ചാൻസ്" എന്ന ക്യാപ്ഷനോടെ "frames by lawyer" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ചിത്രത്തിലെ യഥാർത്ഥ ക്ലൈമാക്സിന് രണ്ടാഴ്ച ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ശോഭനയുടെ കഥാപാത്രമായ ഗംഗയും സുരേഷ് ഗോപിയുടെ കഥാപാത്രമായ നകുലനും കൊൽക്കത്തയിലേക്ക് മടങ്ങിപ്പോകുന്നതും തുടർന്ന് ഗംഗ നാഗവല്ലിയായി മാറുന്നതും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
Also Read: മണിച്ചിത്രത്താഴ് റീ-റിലീസിൽ കൊയ്തത് കോടികൾ
"ഈ സിനിമ എത്ര കണ്ടിട്ടും പേടിച്ചില്ല, എന്നാൽ ഇതു കണ്ടപ്പോ പേടിച്ചു" എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്. "ആ കട്ടിലിൽ നിന്ന് എണീറ്റു നാഗവല്ലി ആയി വരുന്നത്, ശരിക്കും ഒന്നു ഞെട്ടി", "നാഗവല്ലി ഒന്നും ചെയ്തില്ലേലും ഹാർട്ട് അറ്റാക്ക് വരും", "നകൂലാ നീ തീർന്നാടാ തീർന്ന്", എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Also Read: മണിച്ചിത്രത്താഴിലെ അല്ലിയെ മറന്നോ? അഭിനയത്തിലേക്ക് തിരിച്ചെത്തി രുദ്ര
ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ
മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗ, നാഗവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി ശോഭന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭന നേടിയിരുന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
Read More: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us