/indian-express-malayalam/media/media_files/aFECrcUOchPFpmMAGOYo.jpg)
ഫൊട്ടോ ഗ്രാബ്
അലുവയും മത്തിക്കറിയും കോമ്പോ പോലൊരു കോമ്പോ ആണോ മാഗിയും ഐസ്ക്രീമും ചേർത്താൽ? ഇതാണ് ഇപ്പോൾ ഭക്ഷണ പ്രേമികളായ നെറ്റിസൺസിനിടയിലെ ചൂടേറിയ ഒരു ചർച്ചാ വിഷയം. എന്നാൽ അങ്ങനെ കുറച്ചു കാണേണ്ട ഒരു കോമ്പോ അല്ല ഇതെന്ന് വ്യക്തമാക്കുന്നതാണ് അതിന്റെ റെസിപ്പി പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്. രുചികരമായ നൂഡിൽസിന്റെയും മധുരമുള്ള ഐസ്ക്രീമിന്റെയും കോമ്പോ ഫ്ലേവർ എത്തരത്തിലുള്ളതാണെന്ന് നമുക്കൊന്ന് കാണാം.
ഈ പുതിയ റെസിപ്പിയുടെ കാര്യത്തിൽ നെറ്റിസൺസിനിടയിൽ വ്യകത്മായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് മാഗി ഐസ്ക്രീം റെസിപ്പി വീഡിയോ പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. നീ 'നരകത്തിൽ പോകും', വോദനയില്ലാതെ എങ്ങനെ മരിക്കാം എന്ന് തുടങ്ങി ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.
വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന നൂഡിൽസിന് പേരുകേട്ട ഒരു പ്രിയപ്പെട്ട ബ്രാൻഡാണ് മാഗി. എന്നാൽ ഇപ്പോൾ, ഐസ്‌ക്രീമുമായി തണുത്തുറഞ്ഞ മധുരപലഹാര ഇടനാഴിയിലേക്ക് തെന്നിമാറി മാഗി ഒരു തണുത്ത ഭക്ഷണമായി മാറിയോ എന്ന് സംശയിക്കാവുന്ന റെസിപ്പിയാണ് മാഗി ഐസ്ക്രീം.
റോളിംഗ് ഐസ്ക്രീം നിർമ്മാണ യന്ത്രത്തിലേക്ക് മാഗി നൂഡിൽസ് കയറുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാചകക്കാരൻ വാനില ഐസ്ക്രീം ചേർത്ത് ഐസ്ക്രീം റോളുകളാക്കി മാറ്റുന്നു. ചോക്ലേറ്റ് സോസും ഉദാരമായ അളവിൽ സ്പ്രിംഗിളുകളും വോയിലയും ചേർത്തുകഴിഞ്ഞതോടെ മാഗി ഐസ്ക്രീം റെഡി.
മുമ്പ്, കാഡ്ബറി ജെംസ് ഉപയോഗിച്ച് ഒരാൾ മാഗി പാചകം ചെയ്യുന്നത് ഒരു വീഡിയോയും സമാനമായ രീതിയിൽ വൈറലായിരുന്നു.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us