/indian-express-malayalam/media/media_files/2025/06/23/lpg-blast-2025-06-23-15-33-42.jpg)
ചിത്രം: എക്സ്
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ആത്ഭുതകരമായി രക്ഷപെടുന്ന രണ്ടുപേരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീടിനകത്ത് ഉണ്ടായ അതിശക്തമായ സ്ഫോടനത്തിൽ നിന്ന് ഒരു പുരുഷനും സ്ത്രീയും രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അടുക്കളയിൽ വീണുകിടക്കുന്ന സിലിണ്ടറിന്റെ പൈപ്പിലൂടെ ഗ്യാസ് ലീക്കായി പുറത്തേക്ക് ചീറ്റിത്തെറിക്കുന്നത് കാണിച്ചുകൊണ്ടാണ് വൈറലായ വീഡിയോ ആരംഭിക്കുന്നത്. ഉടൻതന്നെ സ്ത്രീ വീട്ടിൽനിന്ന് പുറത്തേക്ക് ഓടുന്നതും, അല്പ സമയത്തിനു ശേഷം ഒരു പുരുഷനൊപ്പം മറ്റൊരു ഭാഗത്തുകൂടി വീട്ടിലേക്ക് പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം.
Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ
They were lucky that all the doors and windows were open, which allowed much of the gas to escape outside and significantly reduced the impact of the explosion. pic.twitter.com/HhS9TTz6m8
— Satyam Raj (@Satyamraj_in) June 22, 2025
പെട്ടന്നുതന്നെ ഗ്യാസിലേക്ക് തീ പടരുകയും സ്ഫോടനമായി മാറുകയുമാണ്. അത്ഭുതകരമായി രക്ഷപെട്ട ഇരുവരും വാതിലുകളിലൂടെ പുറത്തേക്ക് ഓടുന്നതും വാഡിയോയിൽ വ്യക്തമാണ്. വീടിന്റെ വാതിലുകളും ജനാലകളും തുറന്നു കിടന്നതാകാം സ്ഫോടനത്തിന്റെ തീവ്രത കുറച്ച്.
Also Read:'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
ജൂൺ 18 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം എന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, എവിടെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More:"സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.