scorecardresearch

കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നിൽക്കരുത്; നൊമ്പരമായി ആ വാക്കുകൾ

പ്രിയനടിയ്ക്ക് വിട നൽകി കലാകേരളം

പ്രിയനടിയ്ക്ക് വിട നൽകി കലാകേരളം

author-image
Trends Desk
New Update
KPAC Lalitha Death, KPAC Lalitha News

അപ്രതീക്ഷിതമായി കെപിഎസി ലളിതയുടെ വിയോഗവാർത്ത അറിഞ്ഞ നടുക്കത്തിലാണ് സിനിമാലോകവും മലയാളികളും. രോഗത്തെ അതിജീവിച്ച് അവർ തിരികെ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന പ്രത്യാശയിലായിരുന്നു സിനിമാലോകവും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം.

Advertisment

ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കലാകേരളം. 'മനസ്സിനക്കരെ' എന്ന ചിത്രത്തിൽ കെപിഎസി ലളിത അഭിനയിച്ചു അനശ്വരമാക്കിയ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ നൊമ്പരപ്പെടുത്തുന്നത്.

പ്രിയകൂട്ടുകാരിയോട് വിട പറഞ്ഞ് മകനൊപ്പം അമേരിക്കയിലേക്ക് പോവാൻ ഒരുങ്ങുന്ന കുഞ്ഞുമറിയം മരണത്തെ കുറിച്ച് സംസാരിക്കുന്ന വാക്കുകൾ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. "കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നിൽക്കരുത്," എന്ന് വിങ്ങിപ്പൊട്ടി കൊണ്ട് കൂട്ടുകാരിയെ പടിയിറക്കി വിടുകയാണ് കുഞ്ഞുമറിയം.

Advertisment

ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിതയുടെ അന്ത്യം മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ 11വരെ തൃപ്പൂണിത്തുറയിൽ പൊതുദർശ്ശനത്തിനു വെച്ചശേഷം വടക്കാഞ്ചേരിയിലേക്ക്‌ കൊണ്ടുപോയി ഔദ്ദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.

Read more:

Kpac Lalitha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: