മലയാള സിനിമയിലെ ഏറ്റവും മികച്ച അമ്മ-മകന് കഥാപത്രങ്ങള്‍ ഒരു പക്ഷെ മോഹന്‍ലാലിന്റേയും കെപിഎസി ലളിതയുടേതുമായിരിക്കും. കെപിഎസി ലളിതയെ അമ്മയെ പോലെയാണ് കാണുന്നതെന്ന് പല തവണ മോഹന്‍ലാല്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. മലയാളത്തിന്റെ അതുല്യ കലാകാരിയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ പങ്കു വച്ചിരിക്കുകയാണ് നടന് അജു വര്‍ഗീസ്.
“ജീവിതം മനോഹരമാണ്, അതിനെ അതിമനോഹരമാക്കുക എന്നൊരു വാചകമുണ്ട്. അങ്ങനെ ജീവിതത്തെ അതിമനോഹരമാക്കിയ അത്യപൂര്‍വമായ ഒരു നടിയാണ് ലളിത ചേച്ചി. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരു നടിയാണ് ചേച്ചി. ഇത്രയും സ്വാഭാവികതയോടെ കഥാപാത്രങ്ങള്‍ ചെയ്യുന്ന മറ്റൊരു നടി ഇന്ത്യയിലില്ല,” മോഹന്‍ലാലിന്റെ വാക്കുകള്‍.
ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിതയുടെ മരണം ഇന്ന് രാത്രി 10.45 ഓടെയാണ് സംഭവിച്ചത് മകനും സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. കെപിഎസിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
Also Read: അഭിനയത്തിന്റെ മറുവാക്ക്; കെപിഎസി ചരിത്രത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി