/indian-express-malayalam/media/media_files/2025/10/22/ksrtc-elephant-2025-10-22-19-28-24.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
വനത്തിലൂടെയുള്ള കെഎസ്ആർടിസി യാത്രകളിൽ ആനക്കൂട്ടങ്ങളെ കാണുന്നത് ഒരു പതിവ് സംഭവമാണ്. ബസുകൾക്ക് നേരെ പാഞ്ഞടുക്കുന്ന കാട്ടുകൊമ്പന്മാരുടെ വീഡിയോകളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ, വനപാതയിൽ വഴി മുടക്കി നിലയുറപ്പിച്ച കാട്ടുകൊമ്പന് സമീപത്തുകൂടി കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഒരു വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്. ആനയെക്കണ്ട് തിരിഞ്ഞോടുന്ന യാത്രക്കാരെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് റോഡിനു നടുവിൽ നിൽക്കുന്ന ആനയുടെ മുന്നിലേക്ക് കെഎസ്ആര്‍ടിസി കടന്നു വരികയാണ്.
Also Read: രഞ്ജി പണിക്കർക്ക് സുരേഷ് ഗോപിയുടെ ശാപം കിട്ടിയതാണോ? മലയാളി മലയാളം സബ്ടൈറ്റിൽ ആഗ്രഹിച്ച സിനിമ
ബസ് കണ്ടയുടൻ ആന പുറകോട്ട് നീങ്ങുന്നതും ബസിന് വഴി നൽകുന്നതും വീഡിയോയിൽ കാണാം. സമീപത്തായി ആനയുടെ ദൃശ്യങ്ങൾ പകർത്താനായി നിൽക്കുന്ന യാത്രക്കാരെയും വീഡിയോയിൽ കാണാം. കിരൺ ടിഎൻ എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ കെഎസ്ആര്‍ടിസി ഫാൻ പേജുകൾ ഷെയർ ചെയ്തിട്ടുണ്ട്.
Also Read: ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചു കാണില്ല; ചിരിയടക്കാനാകാതെ ദമ്പതികൾ; വീഡിയോ
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "ലെജൻഡ്സിനെ ബഹുമാനിക്കഡോ" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "ആന : ഉം പൊക്കോ... വെറുതെ എന്റെ മാനം കളയണ്ട", "അത് ശരിയാ അവര് കുടുബക്കാര് ആണ് നമ്മൾ ഇടപെടണ്ട", "മനുഷ്യർ കൈ കാണിച്ചാൽ നിർത്താറില്ല, പിന്നെയല്ലേ ആന" എന്നിങ്ങനെയാണ് വീഡിയോയിലെ മറ്റു കമന്റുകൾ.
Read More: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.