/indian-express-malayalam/media/media_files/2025/10/22/caricature-viral-video-2025-10-22-18-55-22.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആളുകളെ മുന്നിലിരുത്തി തത്സമയം അവരുടെ കാരിക്കേച്ചർ വരച്ചു നൽകുന്ന കലാകാരന്മാരുടെ വീഡിയോ നിരവധി തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, ദമ്പതികളുടെ ചിത്രം ക്യാൻവാസിൽ പകർത്തുന്നതിന്റെയും അത് കാണുമ്പോഴുണ്ടാകുന്ന അവരുടെ പ്രതികരണവുമെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഒരു റീൽ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
ഭർത്താവിനെ ഭാര്യ വടിയിൽ തൂക്കിയെടുത്ത് നടക്കുന്നതായാണ് ചിത്രം വരച്ചത്. ചിത്രം കാണിച്ചയുടൻ പൊട്ടിച്ചിരിക്കുന്ന ദമ്പതികളെയാണ് വീഡിയോയിൽ കാണാനാവുക. ഇരുവരുടെയും മനസു നിറഞ്ഞുള്ള ചിരി ഹൃദയം കവർന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Also Read: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...
'മറ്റൊരാളുടെ മുഖത്ത് ചിരി പടർത്താൻ കഴിയുന്നുണ്ടെങ്കിൽ അതാണ് കലാകാരന്റെ കഴിവ്' എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. 'ഇരുവരുടെയും ആത്മാർത്ഥമായ ചിരി'യെന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ, "creativecaricatureclub" എന്ന അക്കൗണ്ടാണ് പോസ്റ്റു ചെയ്തത്. 6.7 മില്യൺ കാഴ്ചകളാണ് വീഡിയോ നേടിയത്. മൂന്നു ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്കുണ്ട്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us