scorecardresearch

'അന്നും ഇന്നും', മനസ്സു കീഴടക്കി മലയാളികളുടെ പ്രിയ താരങ്ങൾ; വൈറലായി ചിത്രങ്ങൾ

പരസ്പരം തോളിൽ കൈയ്യിട്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്

പരസ്പരം തോളിൽ കൈയ്യിട്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്

author-image
WebDesk
New Update
Viral AI Photos Malayalam Actors

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

തിലകൻ, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങി മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയ താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ കോർത്തിണക്കി സൃഷ്ടിച്ച ഒരു പോസ്റ്റാണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത്. താരങ്ങളുടെ പഴയ ചിത്രങ്ങൾക്കൊപ്പം പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്

Advertisment

നടന്മാരായ മധു, ശ്രീനിവാസൻ, സുധീഷ്, അശോകൻ, ബൈജു എന്നിവരുടെയും മലയാളികളെ വിട്ടുപിരിഞ്ഞ അതുല്യ താരങ്ങളായ തിലകൻ, നെടുമുടി വേണു, കലാഭവൻ മണി, മുരളി, സുകുമാരി, കെപിഎസി ലളിത എന്നിവരുടെയും ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം തോളിൽ കൈയ്യിട്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണിത്.

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

Advertisment

'വർഷങ്ങൾ കടന്നുപോയാലും കീർത്തി മങ്ങുന്നില്ല' എന്ന ക്യാപ്ഷനോടെ "lazy dsigner" എന്ന അക്കൗണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പക്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "ചാക്കോ മാഷ് കൊണ്ടോയി," എന്നായിരുന്നു ഒരാളുടെ കമന്റ്.

Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു

അടുത്തിടെ, വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, കലാഭാവൻ മണി, നെടുമുടി വേണു, കെപിഎസി ലളിത എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓണാഘോഷത്തിന്റെ എഐ വീഡിയോയും സൈബറിടങ്ങളിൽ വൈറലായിരുന്നു.

Read More: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി

Kalabhavan Mani Kpac Lalitha Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: