scorecardresearch

'പൂരം കോടിയേറി മക്കളേ...'; ലൊക്കേഷനിലേക്ക് ഷാജി പാപ്പന്റെ മാസ് എൻട്രി

എപ്പിക്-ഫാന്റസി ചിത്രമായി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന 'ആട് 3'ന്റെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു

എപ്പിക്-ഫാന്റസി ചിത്രമായി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന 'ആട് 3'ന്റെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു

author-image
Trends Desk
New Update
Aadu 3 Jayasurya

ചിത്രം: ഇൻസ്റ്റഗ്രാം

മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്ത ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ 'ആട്' ഒന്നും രണ്ടും ഭാഗങ്ങൾ. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'ആട് 3' -ന്റ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. 

Advertisment

എപ്പിക്-ഫാന്റസി ചിത്രമായി ഒരുക്കുന്ന ആട് 3-ന്റെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു. ഇപ്പോഴിതാ, ആടിന്റെ ലൊക്കേഷനിലേക്ക് ഷാജി പാപ്പനായി എത്തുന്ന ജയസൂര്യയുടെ 'എൻട്രി'യാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.

Also Read: നല്ല ബക്കറ്റ്, നീല ബക്കറ്റ്, അത് പോയല്ലോ! മമ്മുക്കയുടെ കയ്യിൽ നിന്നും റാഞ്ചി; ട്വിസ്റ്റ്

Advertisment

കാരവനില്‍ നിന്നും മേക്കപ്പ് കഴിഞ്ഞ് സെറ്റിലേക്ക് എത്തുന്ന ജയസൂര്യയെ സംവിധായകനും സഹതാരങ്ങളും അടക്കം ആവേശത്തോടെ സ്വീകരിക്കുന്ന വീഡിയോ അണിയറക്കാർ പുറത്തിറക്കി. കഴിഞ്ഞ ദിവസം, കഥാപാത്രത്തിന്റെ ലുക്കിലേക്ക് മാറാനായി താടി വടിക്കുന്ന ജയസൂര്യയുടെ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. 8 വർഷത്തിനു ശേഷമാണ് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി വേഷമിടുന്നത്. മലയാളികൾക്കിടയിൽ പ്രത്യേക ആരാധകവൃന്ദം തന്നെയുള്ള കഥാപാത്രമാണ് ഷാജി പാപ്പാൻ. 

Also Read: പാട്ടും വരിയും കറക്റ്റായത് ഇപ്പോഴാ; "കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ"!

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് ആട് 3. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Read More: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?"

Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: