/indian-express-malayalam/media/media_files/2025/03/02/SyJHoDma1ATmITjmqvRS.jpg)
ചിത്രം: ബിസിസിഐ
ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 44 റൺസിന്റെ തകർപ്പൻ വിജയമാണ് ടിം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ട് വച്ച 250 റൺസിന്റെ വിജയലക്ഷ്യ പിന്തുടർന്ന ന്യൂസിലാൻഡ്, 45.3 ഒവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു.
ആരാധകർ ഏറെ ആകാംഷയോടെയാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരത്തിനായി കാത്തിരുന്നത്. ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകരാണ് മത്സരം എവിടെ കാണാമെന്ന് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഒന്നാമതാണ്.
അതേസമയം, ശ്രേയസ് അയ്യരുടെ അർധശതകം, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യുടെ സ്കോർ 250ന് അടുത്തേക്ക് എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. ആദ്യം ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് റൺസ് എടുത്ത ശുഭ്മാൻ ഗില്ലിനെ മാറ്റ് ഹെൻറി വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. ഗിൽ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 15 റൺസ്. ഗിൽ മടങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ജാമിസണിന്റെ പന്തിൽ മിഡ് വിക്കറ്റിൽ വിൽ യങ്ങിന് ക്യാച്ച് നൽകി മടങ്ങി.
പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടി ഫോമലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച വിരാട് കോഹ്ലിക്കും ക്രീസിൽ അധിക സമയം നിൽക്കാനായില്ല. 14 പന്തിൽ നിന്ന് 11 റൺസ് എടുത്ത് നിൽക്കെ കോഹ്ലിയെ ഹെൻറി മടക്കി. ഗുഡ് ലെങ്ത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ മാറ്റ് ഹെൻറിയുടെ ഡെലിവറിയിൽ ഓഫ് സൈഡിലേക്കാണ് കോഹ്ലി കളിക്കാൻ ശ്രമിച്ചത്. എന്നാൽ ബാക്ക് വേർഡ് പോയിന്റിലേക്ക് പോയ പന്ത് ഗ്ലെൻ ഫിലിപ്സ് കൈക്കലാക്കി.
Axar Patel with the big one!
— BCCI (@BCCI) March 2, 2025
Kane Williamson is out for 81 as KL Rahul completes the stumping 😎
Live ▶️ https://t.co/Ba4AY30p5i#TeamIndia | #NZvIND | #ChampionsTrophypic.twitter.com/9l6935isdO
വിണ്ടും കെ.എൽ രാഹുലിന് മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. അക്ഷർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 61 പന്തിൽ നിന്ന് 42 റൺസ് എടുത്ത് അക്ഷർ മടങ്ങി. ഈ സമയം ഇന്ത്യയുടെ സ്കോഞ്ഞ 124 റൺസ്. രചിൻ രവീന്ദ്രയാണ് അക്ഷറിനെ പുറത്താക്കിയത്.
പിന്നാലെ വന്ന കെ.എൽ രാഹുൽ 29 പന്തിൽ നിന്ന് 23 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 98 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 79 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ സ്കോർ 200 കടത്തി. 45 പന്തിൽ നിന്ന് 45 റൺസ് ആണ് ഹർദിക് നേടിയത്.
ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് പിഴുതു. എട്ട് ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഹെൻറിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജാമിസൺ, വിൽ ഒറൂർകെ, സാന്ത്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുതു.
Read More
- കരഞ്ഞ് അലമ്പാക്കണ്ട സീനാണ്; ഒറ്റ പാട്ടിൽ കല്യാണ പെണ്ണിനെയും പയ്യനെയും ചിരിപ്പിച്ച് അച്ഛൻ
- ഒഡീഷ തീരത്തെത്തി ലക്ഷക്കണക്കിന് കടലാമകള്; പ്രകൃതിയുടെ വിസ്മയം സോഷ്യൽ മീഡിയയിലും വൈറൽ
- റ്റാറ്റാ ബൈ ബൈ ബാബർ; ഹാർദിക്കിന്റെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- പിറന്നാൾ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; യുവതിക്ക് പൊള്ളൽ; വീഡിയോ
- കളിയും ജീവനും സേവ് ചെയ്യും; സൽമാന്റെ വൈറൽ വീഡിയോയുമായി കേരള പൊലീസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.