scorecardresearch

കുംഭമേളയിലെ വൈറൽ താരം; ഐഐടി ബാബ കഞ്ചാവുമായി പിടിയിൽ

ജയ്പുരിലെ ഒരു ഹോട്ടലില്‍ നിന്നാണ് അഭയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ജയ്പുരിലെ ഒരു ഹോട്ടലില്‍ നിന്നാണ് അഭയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

author-image
Trends Desk
New Update
IIT Baba

ചിത്രം: സ്ക്രീൻഗ്രാബ്

കുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഐഐടി ബാബ കഞ്ചാവുമായി പൊലീസ് പിടിയിൽ. ഐഐടി ബാബ എന്ന് അറിയപ്പെടുന്ന അഭയ് സിങ്ങിനെ (35) ആണ് ജയ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്‌സ് ആക്‌ട് പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisment

രാജസ്ഥാനിലെ ജയ്പുരിലെ ഒരു ഹോട്ടലില്‍ നിന്നാണ് അഭയ് സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഐഐടി ബാബ ഹോട്ടലിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ഷിപ്ര പഥ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന്, ജയ്പൂർ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദിഗന്ത് ആനന്ദ് പറഞ്ഞു.

സ്റ്റേഷൻ ഓഫീസർ രാജേന്ദ്ര ഗോദാരയുടെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ, കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നും കൈവശം കഞ്ചാവ് ഉണ്ടെന്നും ഇയാൾ പൊലീസിനോട് പറയുകയായിരുന്നു. അബോധാവസ്ഥയിൽ താൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെന്നും അതൊന്നും അറിയില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

അഭയ് സിങ്ങിന്റെ കൈവശമുണ്ടായിരുന്ന 1.50 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെത്തിയ കഞ്ചാവിന്റെ അളവ് കുറവായതിനാൽ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടിയാണ് ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിച്ച അഭയ് സിങ് ഐഐടി ബാബയെന്ന പേരിൽ ശ്രദ്ധേനേടിയത്. എയ്‌റോസ്‌പേസ് എഞ്ചിനീയറിങിൽ ബിരുദവും ഡിസൈനിൽ ബിരുദാനന്തര ബിരുദവും അഭയ് സിങ് കരസ്ഥമാക്കിയിരുന്നു. ആത്മീയതയാണ് ജീവിതത്തിന് അർത്ഥം നൽകുന്നതെന്നെ മനസ്സിലാക്കി അഭയ് സിങ് സന്യാസത്തിലേക്ക് കടക്കുകയായിരുന്നു.

Read More

Kumbh Mela

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: