scorecardresearch

അമേരിക്കയിൽ ആവേശക്കടൽ തീർത്ത് ഹനുമാൻ കൈൻഡ്; കോച്ചെല്ലയിൽ മുഴങ്ങി ചെണ്ടമേളം

കോച്ചെല്ല സംഗീതോത്സവത്തിൽ താരമായി ഹനുമാൻ കൈൻഡ്

കോച്ചെല്ല സംഗീതോത്സവത്തിൽ താരമായി ഹനുമാൻ കൈൻഡ്

author-image
Trends Desk
New Update
Hanumankind, Coachella

ചിത്രം: ഇൻസ്റ്റഗ്രാം

യുഎസിലെ കാലിഫോർണിയയിൽ നടന്ന കോച്ചെല്ല സംഗീതോത്സവത്തിൽ അവിസ്മരണിയ പ്രകടനവുമായി മലയാളിയായ റാപ്പർ ഹനുമാൻ കൈൻഡ്. കേരളത്തെ പ്രതിനിധീകരിച്ച്, ചെണ്ടമേളത്തോടൊപ്പം വേദിയിൽ എത്തിയ ഹനുമാൻ കൈൻഡ് കാണികളുടെ ഹൃദയം കീഴടക്കി.

Advertisment

അത്യപൂർവമായി മാത്രം ഇന്ത്യക്കാർക്ക് അവസരം ലഭിക്കുന്ന സംഗീത പരിപാടിയാണ് കോച്ചെല്ല. പരിപാടിയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

'ബിഗ് ഡോഗ്സ്' എന്ന റാപ് ഗാനത്തിലൂടെയാണ് ഹനുമാൻ കൈൻഡ് ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയത്. അവസാനം പുറത്തിറങ്ങിയ ‘റൺ ഇറ്റ് അപ്പ്’ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.  

Advertisment

റൺ ഇറ്റ് അപ്പ് ഹിറ്റായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാൻ കൈൻഡ് എന്ന സുരജ് ചെറുകാടിനെ അഭിനന്ദിച്ചിരുന്നു. 'റൺ ഇറ്റ് അപ്പ്'-ൽ ഇന്ത്യയുടെ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

"സുഹൃത്തുക്കളേ, നമ്മുടെ  ആയോധനകലകൾ ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡിനെ നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും. അദ്ദേഹത്തിന്റെ പുതിയ ഗാനം 'റൺ ഇറ്റ് അപ്പ്' ഇപ്പോൾ വളരെ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. 

കളരിപ്പയറ്റ്, ഗട്ക, തങ്-ട തുടങ്ങിയ നമ്മുടെ പരമ്പരാഗത ആയോധനകലകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ കൈൻഡിന്റെ പരിശ്രമം മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ തുടങ്ങി, ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു," മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read More

Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: