/indian-express-malayalam/media/media_files/2025/06/07/hFcE4F7V8m9KEyicgg05.jpg)
ചിത്രം: എക്സ്
സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ മുന്തിരി കൃഷി വിജയിപ്പിച്ച് ഷാർജ. ഷാർജയുടെ കിഴക്കൻ മലനിരകളിലെ പാറക്കെട്ടുകളാൽ നിറഞ്ഞ കൽബ ജബൽ ദീമിന്റെ ചരിവുകളിലാണ് മുന്തിരിവള്ളികൾ തഴച്ചുവളരുന്നത്. യുഎഇയിലെ മലയോര മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട നൂതന സാധ്യതകളാണ് ഇതു തുറക്കുന്നത്.
ഷാർജയുടെ ഘമാം പദ്ധതിയുടെ ഭാഗമായാണ്, മലയോര മേഖലയെ കൃഷിയോഗ്യമാക്കി ആദ്യ ശ്രമത്തിൽ തന്നെ മുന്തിരികൾ വിജയകരമായി വിളവെടുത്തത്. 'മേഘങ്ങൾക്കു മുകളിൽ' എന്ന് അർത്ഥം വരുന്നതാണ് ഘമാം പദ്ധതി. മലനിരകളെ തട്ടുതട്ടായി തിരിച്ചുള്ള കൃഷി രീതിയാണ് ഇവിടെ പരീക്ഷിച്ചത്. മുന്തിരിക്കു പുറമേ ഒലിവ്, ആപ്പിൾ, മാതളം തുടങ്ങി നാലായിരത്തിയഞ്ഞൂറോളം മരങ്ങളും മലഞ്ചരുവിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
Also Read: തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവു കിട്ടും, ഇങ്ങനെ ചെയ്തു നോക്കൂ
കൽബയുടെയും സമീപ താഴ്‌വരകളുടെയും വിശാലമായ കാഴ്ചകളും കൃഷിയും സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മലയോര കൃഷിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെ സംയോജിത അനുഭവം സഞ്ചാരികൾക്ക് നൽകി വലിയ ടൂറിസം സാധ്യതയും ഇതിലൂടെ തുറക്കുകയാണ്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പദ്ധതി പൂർത്തിയാക്കിയത്.
Also Read: കുട്ട നിറയെ മണിത്തക്കാളി വിളയിക്കാം, കൃഷി ചെയ്യാൻ എളുപ്പമാണ്
പദ്ധതിയിലെ 'ഏബൗവ് ദ് ക്ലൗഡ്സ്’റിട്രീറ്റ് 4,700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ട് നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. കാർഷിക നേട്ടങ്ങൾ എടുത്തുകാണിക്കുന്നതിനൊപ്പം റെസ്റ്റോറന്റ്, കാഴ്ചാകൾ കാണാനായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ തുടങ്ങി സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.