/indian-express-malayalam/media/media_files/2025/03/13/Nz9tPcPOvsYMoYZNmBmB.jpeg)
പയർ കൃഷി
/indian-express-malayalam/media/media_files/2025/03/13/growing-pea-at-home-gardening-tips-2-858620.jpg)
വ്യത്യസ്ത പയർ ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. വിത്ത് മുളപ്പിച്ചാണ് പയർ നടേണ്ടത്. ഉണങ്ങിയ പയർ വിത്ത് സാധാരണ വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ കുതിർത്തു വയ്ക്കാം.
/indian-express-malayalam/media/media_files/2025/03/13/growing-pea-at-home-gardening-tips-3-250197.jpg)
വെയിലും ഈർപ്പവും പയറിന് ആവശ്യമാണ്. എന്നാൽ വെള്ളം അമിതമായാൽ വേരുകൾ ചീഞ്ഞു പോകും. നടാനുള്ള മണ്ണ് ഇളക്കി അൽപം ചാണകം വെള്ളത്തിൽ കലർത്തി ചേർക്കാം. അതിൽ വിത്ത് നടാം.
/indian-express-malayalam/media/media_files/2025/03/13/growing-pea-at-home-gardening-tips-4-584158.jpg)
ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണം. പയർ വിത്ത് മുളച്ച് നാലില പാകമാകുമ്പോൾ കഞ്ഞി വെള്ളവും കമ്പോസ്റ്റും തുടങ്ങി ജൈവവളങ്ങൾ അൽപം വീതം ചേർത്തു കൊടുക്കാം. വള്ളി വീണു തുടങ്ങുമ്പോൾ താങ്ങിനായി ഒരു കമ്പ് കൂടി തൈയ്യോടു ചേർത്തു കൊടുക്കാം.
/indian-express-malayalam/media/media_files/2025/03/13/growing-pea-at-home-gardening-tips-1-921908.jpg)
ആഴ്ചയിൽ ഒരിക്കൽ കഞ്ഞി വെള്ളം പുളിപ്പിച്ച് വളമായി ഒഴിച്ചു കൊടുക്കുന്നത് കായഫലം മെച്ചപ്പെടുത്താൻ സഹായിക്കും. രോഗബാധകൾ ഉണ്ടാകാതിരിക്കാൻ വേപ്പിൻപിണ്ണാക്ക് വെള്ളത്തിൽ അലിയിച്ച് ഇലയിലും മറ്റും തളിച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/03/13/growing-pea-at-home-gardening-tips-5-552489.jpg)
പയർ ഉണ്ടായി തുടങ്ങുമ്പോൾ അത് വള്ളിക്ക് കേടുകൂടാതെ പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. വള്ളികൾ ഉണങ്ങി കഴിയുമ്പോൾ അവ പറിച്ചു മാറ്റി വിത്ത് വീണ്ടും നടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.