/indian-express-malayalam/media/media_files/2025/03/14/UtyjN82HHZDePOYQBxsc.png)
Growing Palak Spinach: പാലക് ചീര വളരെ എളുപ്പം കൃഷി ചെയ്യാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/14/growing-palak-spinach-at-home-gardening-tips-1-815827.jpg)
Growing Palak Spinach: ഉത്തരേന്ത്യയിൽ അധികമായി കൃഷി ചെയ്തു കാണുന്ന ഒന്നാണ് പാലക് ചീര. മലയാളികളുടെ ചീരയുമായി ഏറെ സാമ്യം തോന്നുമെങ്കിലും ഇതിൻ്റെ ആകൃതിയും വലിപ്പവും ഏറെ വ്യത്യസ്തമാണ്. കേരളത്തിലെ കാലാവസ്ഥയിലും പാലക് ചീരി കൃഷി ചെയ്യാം.
/indian-express-malayalam/media/media_files/2025/03/14/growing-palak-spinach-at-home-gardening-tips-2-675105.jpg)
പാലക് ചീരയുടെ വിത്തുകൾ പാകുന്നതാണ് നല്ലത്. വിത്തുകൾ ഒരു കോട്ടൺ തുണിയിൽ കെട്ടി രണ്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
/indian-express-malayalam/media/media_files/2025/03/14/growing-palak-spinach-at-home-gardening-tips-4-825722.jpg)
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന മണ്ണ് നന്നായി നനച്ച് ഇളക്കാം. അതിലേയ്ക്ക് ചാണകം വെള്ളത്തിൽ കലക്കി ചേർത്തു കൊടുക്കാം. ശേഷം വിത്ത് പാകാം.
/indian-express-malayalam/media/media_files/2025/03/14/growing-palak-spinach-at-home-gardening-tips-3-480082.jpg)
വിത്ത് പാകി ഒരാഴ്ചയ്ക്കുള്ളിൽ മുളപൊട്ടി തുടങ്ങും. ഇത് മണ്ണിൻ്റെ വളക്കൂറും കാലാവസ്ഥയും അനുസരിച്ച് വ്യതാസപ്പെട്ടിരിക്കും. മുളപൊട്ടി രണ്ടാഴ്ച തൊട്ട് വളം ചെയ്തു തുടങ്ങാം. അതിനായി ചാണകവെള്ളവും, കമ്പോസ്റ്റും ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/03/14/Tg5gF6Xe3g1QalRDjCYW.jpg)
ഇലകളിൽ കീടബാധ ഉണ്ടാകാതിരിക്കാൻ വേപ്പിൻ പിണ്ണാക്ക് കഞ്ഞി വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം. വേനൽക്കാലത്ത് രണ്ട് നേരം വെള്ളം നനച്ചു കൊടുക്കാൻ മറക്കരുത്. അധികം വെള്ളം ഇതിന് ആവശ്യമില്ല. 6 മുതൽ 10 ആഴ്ച കൊണ്ട് വിളവെടുപ്പ് സാധ്യമാണ്. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.