scorecardresearch

Google Tends: ഗൂഗിളിലും സ്വർണവില തന്നെ സംസാരവിഷയം

യു.എസ്. പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് ഫെഡറൽ റിസർവ് പുനഃക്രമീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണവിലയിൽ വൻ കുതിപ്പുണ്ടായത്

യു.എസ്. പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് ഫെഡറൽ റിസർവ് പുനഃക്രമീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണവിലയിൽ വൻ കുതിപ്പുണ്ടായത്

author-image
Trends Desk
New Update
gold

പത്ത് ഗ്രാം സ്വർണത്തിന് വില ഒരുലക്ഷം എത്തിയതോടെ ഗൂഗിൾ ട്രെൻഡിൽ ഇടം നേടി സ്വർണവില. ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന്് മണിക്കൂറിനുള്ളിൽ 200000 പേരാണ് സ്വർണവില സംബന്ധിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. ഇതോടെ ചിലമണിക്കൂറുകളിൽ ഗൂഗിൾ ട്രെൻഡിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്വർണവില.

Advertisment

യു.എസ്. പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് ഫെഡറൽ റിസർവ് പുനഃക്രമീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണവിലയിൽ വൻ കുതിപ്പുണ്ടായത്. അന്താരാഷ്ട്ര വിപണയിൽ പത്തുഗ്രാം സ്വർണത്തിന് ഒരുലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിൻറെ വില  10 ഗ്രാമിന് 1,00,000 രൂപയായി. 

Trends

യുഎസ് ഡോളറിന്റെ മൂല്യം ദുർബലമായതോടെ സുരക്ഷിത നിക്ഷേപമായി സ്വർണം മാറിയതാണ് സ്വർണ വില വർധനവിനുള്ള ഒരു കാരണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്.ഡോളറിന്റെ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യയിലെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങൽ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. 2024ൽ മാത്രം ആഗോള സെൻട്രൽ ബാങ്കുകൾ 1,037 ടൺ സ്വർണം സ്വന്തമാക്കിയതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. 

യുഎസിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുഎസ് ട്രഷറിയിലെ വിറ്റൊഴിക്കലും ആത്മവിശ്വാസം കുറയുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. പലിശ നിരക്കുകൾ കുറഞ്ഞതോടെ വീണ്ടും പലരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ തുടങ്ങിയതും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Advertisment

Read More

Trends Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: