scorecardresearch

പിള്ളേരെ വാരിക്കോരി കൊടുക്കുന്ന ജിബ്ലി; കുരുത്തക്കേട് ഇത്തിരികൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ

Ghibli trend gone wrong viral videos: സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ് ജിബ്ലി ട്രെൻഡ്. . വൈറലായി 'ഇതൊക്കെ ആരാ?' റീലുകൾ. ജിബ്ലിയുടെ ഓരോ കുറുമ്പുകൾ!

Ghibli trend gone wrong viral videos: സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ് ജിബ്ലി ട്രെൻഡ്. . വൈറലായി 'ഇതൊക്കെ ആരാ?' റീലുകൾ. ജിബ്ലിയുടെ ഓരോ കുറുമ്പുകൾ!

author-image
Trends Desk
New Update
Ai

Ghibli trend gone wrong

Ghibli trend gone wrong: സോഷ്യൽ മീഡിയയിൽ എങ്ങും ജിബ്ലി തരംഗമാണ് ഇപ്പോൾ. ജപ്പാനിലെ ഇതിഹാസ ആനിമേഷൻ ഹൗസായ സ്റ്റുഡിയോ ജിബ്ലിയുടെ ശൈലിയിൽ നിമിഷങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയാണ് ഓപ്പൺഎഐയുടെ ഈ പുതിയ ഇമേജ് ജനറേഷൻ ടൂൾ. നിരവധി പേരാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ പരീക്ഷിക്കുന്നത്.

Advertisment

അതിശയിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട് പല ജിബ്ലി ചിത്രങ്ങളും. പല ചിത്രങ്ങളും ജിബ്ലി സ്റ്റൈലിലേക്ക് മാറ്റുമ്പോൾ ഒർജിനൽ ചിത്രത്തിൽ ഇല്ലാത്ത പല എലമെന്റുകളും ജിബ്ലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയാണ്. 'Ghibli-style AI images gone wrong' എന്നൊരു ഹാഷ് ടാഗു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

കല്യാണ പെണ്ണിന്റെയും പയ്യന്റെയും ചിത്രം ജിബ്ലിയായി വന്നപ്പോൾ കയ്യിൽ ഒരു കൊച്ച്, നവജാത ശിശുവിനെ ഉമ്മ വയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും ചിത്രം ജിബ്ലിയാക്കിയപ്പോൾ കിട്ടിയത് നാലു എക്സ്ട്രാ പിള്ളേർ, ഹെൽമറ്റും പിടിച്ചു നിൽക്കുന്ന ചിത്രം ജിബ്ലിയാക്കിയപ്പോൾ ഹെൽമറ്റിന്റെ സ്ഥാനത്തൊരു കൊച്ച്- ഇങ്ങനെ പോവുന്നു ജിബ്ലിയുടെ കുരുത്തക്കേടുകൾ. 

Advertisment


ചാറ്റ്ജിപിടിയുടെ സൗജന്യ വേർഷൻ ഉപയോഗിച്ച് സ്റ്റുഡിയോ ജിബ്ലി പ്രോംപ്റ്റിലുള്ള ഇത്തരം എഐ ഗ്രാഫിക്‌സ് ചിത്രങ്ങൾ  നിങ്ങൾക്കും സൃഷ്ടിക്കാൻ സാധിക്കും.

"chat.openai.com" എന്ന വെബ് സൈറ്റ് തുറന്ന് ലോഗിൻ ചെയ്യുക. (അക്കൗണ്ട് ഇല്ലെങ്കിൽ സൈൻ അപ്പ് ചെയ്യുക).
'ന്യൂ ചാറ്റ്' ക്ലിക്ക് ചെയ്ത് പുതിയ സംഭാഷണം ആരംഭിക്കുക.
നിങ്ങൾക്ക് ആവശ്യമുള്ള ചിത്രത്തിൻ്റെ വിശദമായ വിവരണം ടൈപ്പ് ചെയ്യുക. (ഉദാഹരണം: Create a Ghibli-inspired anime girl, wearing a flowing dress in a magical forest)
എന്റർ അമർത്തുന്നതോടെ ജിബ്ലി സ്റ്റൈൽ ചിത്രം ജനറേറ്റ് ചെയ്യപ്പെടും.
ലഭിക്കുന്ന ചിത്രം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനായി, ചിത്രത്തിൽ റൈറ്റ് ക്ലിക്കു ചെയ്ത് സേവ്  ‘Save image as…’ തിരഞ്ഞെടുക്കുക.

ചാറ്റ്ജിപിടിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തും ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ നിർമ്മിക്കാം. അതേസമയം, പ്ലസ് ഉപയോക്താക്കൾ അല്ലാത്തവർക്ക് ഇത് ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്.

Read More

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: