/indian-express-malayalam/media/media_files/2025/06/02/jLjvRehq14X28dpDTouV.jpg)
ചിത്രം: ഇൻസ്റ്റഗ്രാം (സ്ക്രീൻഗ്രാബ്)
വലിയ മൈതാനങ്ങളിൽ നിന്നും കൊയ്ത്തുകഴിഞ്ഞ വയലുകളിൽ നിന്നുമെല്ലാം മലയാളിയുടെ കാൽപ്പന്തുകളി ഇന്ന് അത്യാധുനിക ടർഫുകളിലേക്ക് മാറിയിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരുടെയും ശല്യമില്ലാതെ കളിക്കാമെന്നതുകൊണ്ടുതന്നെ ടർഫുകൾക്ക് വലിയ പ്രചാരമാണ് ചുരുക്കം കാലത്തിനുള്ളിൽ ലഭിച്ചത്.
ദൂര സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികളും പ്രായമായവരും അടക്കം ഇത്തരം ആർട്ടിഫിഷ്യൽ ടർഫുകളിൽ കളിക്കാനെത്താറുണ്ട്. ഇപ്പോഴിതാ എറണാകുളത്ത് നിന്നുള്ള ഒരു വ്യത്യസ്തമായ ഫുട്ബോള്‍ ടർഫിന്റെ വീഡിയോയാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.
Also Read: 'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ
വെള്ളത്തിനു നടുവിലായി തൂണുകളിലാണ് ഈ മനോഹരമായ ടർഫ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിലെ ചെല്ലാനത്താണ് കാൽപ്പന്ത് ആവേശത്തിനൊപ്പം പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാവുന്ന ഈ ടർഫുള്ളത്. ചെമ്മീൻ കെട്ടിന് നടുവിലായാണ് ടർഫിന്റെ സ്ഥാനം.
Also Read: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ
അടുത്തിടെ, തൃശൂരിലെ പാലപ്പിള്ളി എസ്‌റ്റേറ്റിലെ ക്രിക്കറ്റ് മൈതാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ റബ്ബർ തോട്ടത്തിനു നടുവിലായുള്ള മനോഹരമായ ക്രിക്കറ്റ് മൈതാനത്തിന്റെ ആകാശ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. കേരളത്തിനു പുറത്തും പാലപ്പിള്ളി മൈതാനം ശ്രദ്ധനേടിയിരുന്നു.
തൃശൂരിലെ വരന്തരപ്പിള്ളി ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് ഉള്ളിലാണ് വൈറലായ പാലപ്പിള്ളി ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ എസ്. ശ്രീജിത്ത് ആയിരുന്നു വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത് ആമസോണ്‍ കാടല്ല എന്ന അടികുറിപ്പോടെ പങ്കുവച്ച വീഡിയോ 56 ദശലക്ഷത്തിലധികം കാഴ്ചകളാണ് ഇതുവരെ നേടിയത്.
Read More :"ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us