/indian-express-malayalam/media/media_files/2025/07/29/spanish-fighter-jet-video-2025-07-29-16-44-21.jpg)
Screengrab
രാജ്യങ്ങൾ തങ്ങളുടെ സൈനിക ശക്തി ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കാനാണ് പലപ്പോഴും വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. വിസ്മയിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് ഇടയിൽ അപകടങ്ങൾ സംഭവിക്കാറുമുണ്ട്. ഇവിടെ ഒരു യുദ്ധ വിമാനം വ്യോമാഭ്യാസത്തിന് ഇടയിൽ ആൾക്കൂട്ടത്തിന് ഇടയിലേക്ക് താഴ്ന്ന് പറന്നാണ് ഭീതി പരത്തിയത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
ഈ യുദ്ധ വിമാനം കടൽത്തീരത്ത് നിൽക്കുന്ന ആൾക്കൂട്ടത്തിന് മുകളിലേക്ക് തകർന്ന് വീണേക്കും എന്ന് തോന്നിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്പാനിഷ് എയർ ഫോഴ്സിന്റെ ഇഎഫ് 18 ഹോർനെറ്റ് സൂപ്പർ സോണിക് ഫൈറ്റർ ജെറ്റ് ആണ് ഒരു നിമിഷം കാണികളിൽ ഭീതി നിറച്ചത്.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ
സാൻ ലൊറെൻസോ തീരത്ത് നടത്തിയ വ്യോമാഭ്യാസത്തിന് ഇടയിൽ ഞായറാഴ്ചയാണ് സംഭവം. താഴ്ന്ന് പറന്ന യുദ്ധ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആളുകൾക്ക് മുകളിലേക്ക് വീണേക്കും എന്ന തോന്നൽ സൃഷ്ടിച്ചു. ഈ സമയം എഞ്ചിനിൽ നിന്ന് കറുത്ത പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഉടനെ തന്നെ യുദ്ധ വിമാനം മുകളിലേക്ക് പറന്നുയർന്നു. അപകടകരമായ രീതിയിലെ ഇത്തരത്തിലുള്ള വ്യോമാഭ്യാസ പ്രകടനങ്ങൾ ഒഴിവാക്കണം എന്നാണ് ഈ വിഡിയോയ്ക്ക് താഴെ കമന്റുകൾ ഉയരുന്നത്. സംഭവത്തിൽ സ്പാനിഷ് എയർ ഫോഴ്സിന്റെ ഔദ്യോഗിക പ്രതികരണവും വരുന്നുണ്ട്.
Hoy en el Festival Internacional Aéreo de Gijón podía haber ocurrido una desgracia, si no es por la pericia del Capitán Botana a los mandos del F18 Superhornet. 🙌🏻
— VISUAIR (@Visuair) July 27, 2025
Se comentaba que algún pájaro pudo haber tenido la culpa. ¿Qué opináis?@GijonAirshow@A3Noticias@lanuevaespanapic.twitter.com/PkzU07kxU3
Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്
യുദ്ധ വിമാനത്തിന്റെ സഞ്ചാര പാതയിൽ വന്ന പക്ഷികളുടെ കൂട്ടത്തിൽ ഇടിക്കാതിരിക്കാനായാണ് പൈലറ്റ് വിമാനം അത്രയും താഴ്ത്തി പറത്തിയത് എന്നാണ് സ്പാനിഷ് എയർ ഫോഴ്സിന്റെ വിശദീകരണം. പൈലറ്റിന്റേയും പൊതുജനങ്ങളുടേയും സുരക്ഷ മുൻപിൽ കണ്ട് പ്രോട്ടോക്കോൾ പ്രകാരമാണ് അത്തരത്തിൽ യുദ്ധ വിമാനം പറത്തിയത് എന്നും സ്പാനിഷ് വ്യോമ സേന വ്യക്തമാക്കുന്നു.
Read More: മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us