/indian-express-malayalam/media/media_files/2025/03/30/GaEcFHpz3oE4IKILc7Da.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സ്വകാര്യ അഹങ്കാരമെന്നാണ് നടൻ മോഹൻലാലിനെ മലയാളികൾ വിശേഷിപ്പിക്കാറുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത്രമാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. മലയാളക്കരയിൽ പിറന്നതിനും മലയാളം സിനിമയിൽ അഭിനയിച്ചതിനും മോഹൻലാലിനോട് നന്ദി പറയുന്ന ഒരു ആരാധകന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.
ആരാധകനോട് തിരിച്ചു മോഹൻലാൽ നന്ദി പറയുന്നതും വീഡിയോയിൽ കാണാം. താൻ ആദ്യമായാണ് മോഹൻലാലിനെ കാണുന്നതെന്നും ലാലേട്ടനോട് ഒരു ചോദ്യം ചോദിക്കാൻ താൻ ആളല്ലെന്നും ആരാധകൻ പറയുന്നത് വീഡിയോയിലുണ്ട്.
'ലാലേട്ടനോട് പറയാനുള്ളത് നന്ദി മാത്രമാണ്. മലയാളക്കരയിൽ വന്നു പിറന്നതിന്. മലയാള സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്. അതൊടൊപ്പം ഞങ്ങളുടെ ദുഃഖത്തിലും സന്തോഷത്തിലും രോമാഞ്ചത്തിലുമെല്ലാം സിനിമയിലൂടെ ഒപ്പം നിന്നതിന്, നന്ദി മാത്രം,' വാക്കുകൾ ഇങ്ങനെ.
'നിങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ സംസാരം തുടങ്ങിയതെന്നും, ഈ നന്ദി തന്നെയാണ് മോഹൻലാൽ എന്ന നടനെ 47 വർഷമായി സിനിമയിൽ നിലനിർത്തിയതെന്നുമായിരുന്നു' മോഹൻലാലിന്റെ മറുപടി. ബിഗ് ബജറ്റ് ചിത്രമായ എമ്പുരാന്റെ റിലീസിനു മുൻപ് നടത്തിയ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്.
Read More
- 'ലാലേട്ടാ...' കുട്ടിയുടെ വിളികേട്ട് മോഹൻലിന്റെ ആ നോട്ടം; തലമുറകളുടെ നായകനെന്ന് ആരാധകർ
- 'അതിപ്പോ ഖുറേഷി അബ്രാം ആണേലും വിളിക്കാം,' എമ്പുരാൻ തരംഗത്തിൽ കേരള പൊലീസും
- മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ 'ദിനോസർ' കൃഷി വൈറൽ
- പിള്ളേർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന, തേങ്ങയിട്ടു കൊടുക്കുന്ന ദിനോസർ: വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ
- ഉഷ മിസ്സിന്റെ പിറന്നാളിന് പാതിരാത്രി അസംബ്ലി കൂടി പിള്ളേർ; വൈറൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us