scorecardresearch

ട്രക്ക് കയറി കുട്ടിയാനയുടെ ജീവൻ പൊലിഞ്ഞു; ഹൃദയം നുറുങ്ങും കാഴ്ചയായി അമ്മ ആനയുടെ നിൽപ്പ്

Elephant Viral Video: ട്രക്കിന് അടുത്ത അമ്മ ആന നിലയുറപ്പിച്ചതോടെ റോഡിൽ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടു. ആനയെ ഇവിടെ നിന്ന് മാറ്റാൻ വേണ്ടി പല ശ്രമങ്ങളും നടന്നെങ്കിലും അനങ്ങാൻ അമ്മ ആന കൂട്ടാക്കിയില്ല.

Elephant Viral Video: ട്രക്കിന് അടുത്ത അമ്മ ആന നിലയുറപ്പിച്ചതോടെ റോഡിൽ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടു. ആനയെ ഇവിടെ നിന്ന് മാറ്റാൻ വേണ്ടി പല ശ്രമങ്ങളും നടന്നെങ്കിലും അനങ്ങാൻ അമ്മ ആന കൂട്ടാക്കിയില്ല.

author-image
Trends Desk
New Update
Elephant Viral Video New

Photograph: (Screengrab)

മക്കളെ നഷ്ടമാവുന്ന വേദനയിൽ നിന്ന് തിരികെ കയറുക മാതാപിതാക്കൾക്ക് തീരെ എളുപ്പമല്ല. റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിൽ ട്രക്ക് കയറി ജീവൻ നഷ്ടമായ തന്റെ കുഞ്ഞിന് അരികിൽ നിന്ന് മാറാതെ മണിക്കൂറുകളോളം നിൽപ്പ് തുടരുന്ന അമ്മ ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏവരുടേയും കണ്ണ് നനയിക്കുന്നത്. 

Advertisment

മെയ് 11ന് മാതൃദിനത്തിലാണ് ലോകത്തിന് ഈ കരളലിയിക്കുന്ന കാഴ്ച കാണേണ്ടതായി വന്നത്. ഗെരിക്-ജെലി ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലാണ് അപകടം നടന്നത്. കുട്ടിയാന ട്രക്കിന് അടിയിൽപ്പെട്ട് ജീവനറ്റ് കിടക്കുമ്പോൾ ട്രക്കിനടുത്ത് നിന്ന് മാറാൻ അമ്മയാനയ്ക്ക് സാധിക്കുന്നില്ല. 

ട്രക്കിന് അടുത്ത അമ്മ ആന നിലയുറപ്പിച്ചതോടെ റോഡിൽ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടു. ആനയെ ഇവിടെ നിന്ന് മാറ്റാൻ വേണ്ടി പല ശ്രമങ്ങളും നടന്നെങ്കിലും അനങ്ങാൻ അമ്മ ആന കൂട്ടാക്കിയില്ല. 2020 മുതലുള്ള കണക്കെടുത്താൽ മലേഷ്യയിലെ റോഡുകളിൽ എട്ട് ആനകൾക്ക് ജീവൻ നഷ്ടമായതായി വിഡിയോയ്ക്കൊപ്പം പറയുന്നു. 2025ൽ മാത്രം മൂന്ന് ആനകൾ ഈ വിധം കൊല്ലപ്പെട്ടു. 

TRIGGER WARNING

Read More

Trending Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: