scorecardresearch

"എന്താ സ്നേഹം;" സഞ്ചാരികളെ ചേർത്തുപിടിച്ച് കുട്ടിക്കുറുമ്പന്റെ സ്നേഹപ്രകടനം: വീഡിയോ

വിനോദ സഞ്ചാരികളെ ആലിംഗനം ചെയ്യുന്ന കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

വിനോദ സഞ്ചാരികളെ ആലിംഗനം ചെയ്യുന്ന കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Elephant Viral Video

ചിത്രം: എക്സ്

ആനക്കുട്ടികളുടെ വിഡിയോ നിങ്ങൾക്ക് ഇഷ്ടമാണോ? ഇന്റർനെറ്റ് ലോകം ആനക്കുട്ടികൾ കീഴടക്കുന്നത് പതിവ് കാഴ്ചയാണ്. കുറുമ്പും സ്നേഹവും എല്ലാം നിറച്ച് തലയും കുലുക്കി വരുന്ന ഈ കുട്ടിയാനകളുടെ ഓരോ പ്രവൃത്തികളും എത്ര കണ്ടാലും നമുക്ക് മടുക്കാറില്ല. ഇപ്പോഴിതാ ഒരു കുട്ടിയാന എല്ലാവരുടേയും ഹൃദയം കീഴടക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

Also Read: 'അയ്ശെരി, നീ ഇത്രേം താന്നിരുന്നോ?' ശേഖരന്റെ നടു ഒടിക്കോ?

വിനോദ സഞ്ചാരികളെ ആലിംഗനം ചെയ്യുന്ന കുട്ടിയാനയെയാണ് വീഡിയോയിൽ കാണാനാവുക. രസകരമായ വീഡിയോ 'നേച്ചർ ഈസ് അമേസിംഗ്' എന്ന അക്കൗണ്ടാണ് എക്സിൽ പങ്കുവച്ചത്. 1.3 ദശലക്ഷത്തിലധികം കാഴ്ചകൾ വീഡിയോ ഇതിനകം നേടി. "ഏത് ജീവിവർഗമാണെങ്കിലും കുഞ്ഞുങ്ങൾ എപ്പോഴും കുഞ്ഞുങ്ങളായിരിക്കും" എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.

Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന

Advertisment

തണ്ണിമത്തൻ കഴിക്കുന്ന കുട്ടിയാനയുടെയും അമ്മയാനയുടെയും മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. അമ്മയാനയും കുട്ടിയാനയും റോഡിലൂടെ നടന്നു പോകുന്നതിനിടെ വഴിയോരത്തെ കടയിൽ തണ്ണിമത്തൻ മുറിച്ചുവെച്ചിരിക്കുന്നത് കാണുന്നു. ഇത് കണ്ടതോടെ തുമ്പിക്കൈയും നീട്ടി നേരെ കടയിലേക്ക് കയറുകയാണ് കുട്ടിയാന. കടയിലെ സ്ത്രീ തണ്ണിമത്തൻ കഷണങ്ങൾ സ്നേഹത്തോടെ കുട്ടിയാനയുടെ തുമ്പിക്കൈയിലേക്ക് വെച്ചുനൽകി. കുസൃതി നിറച്ച മുഖവുമായി തണ്ണിമത്തന്റെ രുചി ആസ്വദിക്കുന്ന കുട്ടിയാനയെയാണ് വൈറലായ വീഡിയോയിൽ കാണാനാവുക.

Read More: വീണ്ടും മണ്ണിലിറങ്ങി പത്മരാജന്റെ 'ഗന്ധർവൻ'; കള്ള കാമുകന്റെ ചിരി കണ്ടില്ലേ!

Viral Video Viral Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: