/indian-express-malayalam/media/media_files/2025/07/20/wild-elephant-attack-video-2025-07-20-12-06-47.jpg)
Wild Elephant Attack: Source: Screengrab
ഡെറാഡൂണിലെ മണി മായ് എന്ന ക്ഷേത്രത്തിൽ അന്നദാനം നടക്കുന്നതിന് ഇടയിൽ കാട്ടാനയുടെ ആക്രമണം. ഉത്തരാഖണ്ഡിലെ ലച്ചീവാല ഫോറസ്റ്റ് റേഞ്ചിലാണ് ആന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്. ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഓടിയെത്തി ആന ട്രാക്റ്റർ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറിച്ചിട്ടു.
ആൾക്കൂട്ടത്തിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ അന്നദാനം നടക്കുന്നതിന് സമീപത്തായി കാട്ടാനക്കൂട്ടം നിന്നിരുന്നതായാണ് ജാഗ്രൻ ഹിന്ദി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Also Read: മഴയിൽ എങ്ങനെ വെള്ളപ്പൊക്കം തടയും? കലക്ടറുടെ ബുദ്ധി കണ്ടോ!
ശനിയാഴ്ച രാത്രി 8.30ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വനത്തിൽ നിന്ന് കുട്ടിയാനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും അന്നദാനം നടക്കുന്നതിന് സമീപത്തേക്ക് എത്തുകയായിരുന്നു. ഇതിൽ ഒരു ആനയാണ് ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഓടിക്കയറിയത്.
" माता मणि माई मन्दिर (डोईवाला- देहरादून हाइवे ) पर गजराज हुए, डीजे शोर से परेशान, कावड़ियों को दौड़ाया, ट्रैक्टर पलटा। #shiva#uttrakhand#haridwar#kawadiya#bholenath#Dehradun#dehradunnewspic.twitter.com/TwLSiYp1Go
— Journalist Rony Choudhary (@Journalist78602) July 20, 2025
Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്
സ്ഥലത്തെ ഫോറസ്റ്റ് ഇൻസ്പെക്ടറും സംഘവും ഉടനെ സ്ഥലത്തെത്തി സൗണ്ട് ബോംബും പടക്കവുമെല്ലാം പൊട്ടിച്ചാണ് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റിയത്. അന്നദാനം മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കാട്ടാന ആക്രമണത്തെ തുടർന്ന് ഡെറാഡൂൺ-ഹരിദ്വാർ ഹൈവേയിൽ ഗതാഗത തടസം നേരിട്ടിരുന്നു.
Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us