/indian-express-malayalam/media/media_files/2025/07/19/ai-viral-video-distric-collector-2025-07-19-13-36-54.jpg)
Source: Still from an AI generated video
ഇതെന്ത് 'സൈക്കോ' മഴയാണ്! ഈ ഡയലോഗ് കൂടുതലും പറയുന്നത് ജില്ലാ കലക്ടർമാരാവാനാണ് സാധ്യത. കാരണം കനത്ത മഴ പെയ്യുന്നത് കണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ പിന്നെ പലപ്പോഴും അവധി ദിവസം നല്ല തെളിഞ്ഞ കാലാവസ്ഥയാവും. കലക്ടർ വെറുതെ അവധി പ്രഖ്യാപിച്ചു എന്നുംപറഞ്ഞ് ഇതോടെ കലക്ടർമാരെ ചില വിരുതന്മാർ ട്രോളുകയും ചെയ്യും. കനത്ത മഴയിലും വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കാൻ എന്താണ് ചെയ്യുന്നത് എന്ന് കലക്ടർ പറയുന്ന എഐ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
"സർ ഇത്ര അതിശക്തമായ മഴ പെയ്തിട്ടും എങ്ങനെ നാട്ടിൽ വെള്ളപ്പൊക്കം ഇല്ലാതെ മാനേജ് ചെയ്യുന്നു. വ്യക്തമായ പ്ലാനിങ്ങിലൂടെയാണോ?" കലക്ടറോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു.
Also Read: "പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"
ഈ ചോദ്യത്തിന് കലക്ടറായി ഇരിക്കുന്നയാൾ നൽകുന്ന മറുപടി ഇങ്ങനെ, "വെള്ളം കയറി തുടങ്ങുമ്പോൾ വീണ്ടും നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കണ്ടാൽ ഞങ്ങൾ സ്കൂളുകൾക്ക് അവധി കൊടുക്കും. പിന്നെ അങ്ങോട്ട് നല്ല വെയിലായിരിക്കും. അങ്ങനെ ഞങ്ങൾ മാനേജ് ചെയ്യും."
Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്
ഞങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലെ ഫ്ളഡ് മാനേജ്മമെന്റ് സിസ്റ്റം ഉണ്ടെന്ന തലക്കെട്ടോടെയാണ് എഐ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ "സൈക്കോ" മഴയെ കുറിച്ച് പറയുന്ന വിഡിയോയ്ക്കടിയിൽ നിരവധി കമന്റുകളും വരുന്നു.
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
ഞങ്ങൾ പഠിച്ചിരുന്ന കാലത്തൊന്നും ഈ സമ്പ്രദായം ഇല്ലായിരുന്നു, സ്കൂൾ മുറ്റത്ത് മുട്ടോളം വെള്ളം കയറിയിട്ടും ഞങ്ങൾക്ക് ക്ലാസ് ഉണ്ടായിരുന്നു എന്ന സങ്കടം പറഞ്ഞാണ് ഒരാളുടെ കമന്റ്. ഇന്നലെ വൈകീട്ട് അവധി പ്രഖ്യാപിച്ചാൽ ഈ വർഷം മഴ പെയ്തിട്ടേയില്ലന്നു തോന്നിക്കും പോലേ വെയിലോടു വെയിലായിരിക്കും അവധി ദിവസം എന്നാണ് മറ്റൊരാളുടെ കമന്റ്.
Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us