/indian-express-malayalam/media/media_files/uploads/2018/09/Earthquake-amp.jpg)
പ്രതീകാത്മക ചിത്രം
ഡൽഹിയെ നടുക്കി തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലമായിരുന്നു ഇത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാണെന്നാണ് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിക്കുന്നത്.
ഭൂചലനം ഉണ്ടായതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിനെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് പത്തു ലക്ഷത്തിലേറെ ആളുകളാണ് അവസാന 11 മണിക്കൂറുകളിൽ ഡൽഹി ഭൂചലനം ഇന്റർനെറ്റിൽ തിരഞ്ഞത്. നിലവിൽ ഗൂഗിളൽ ട്രെൻഡിങ്ങിൽ ഡൽഹി ഭൂചലനം ഒന്നാം സ്ഥാനത്താണ്.
അതേസമയം, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വെറും 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. ഡൽഹി അടക്കം ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു.
ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങളോട്, ഭയം വേണ്ടെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
രാജ്യത്തെ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ സോൺ IV ൽ ഉൾപ്പെടുന്നവയാണ് ഡൽഹിയും സമീപ പ്രദേശങ്ങളും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, ഈ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.
Read More
- രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷത്തിൽ ജീവിച്ച് യുപി സ്വദേശി
- 'ഇതൊക്കെ എപ്പോള്?' ആ വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി സുരേഷ് ഗോപി
- പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ; വീഡിയോ
- പാചകത്തിന് ശുചിമുറിയിലെ വെള്ളം; മധ്യപ്രദേശ് മെഡിക്കൽ കോളേജിനെതിരെ വ്യാപക വിമർശനം; വീഡിയോ
- കുംഭമേളയിലെ വൈറൽ താരം; മൊണാലിസയെ കേരളത്തിലെത്തിക്കാൻ ബോച്ചെ നൽകിയത് 15 ലക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.