/indian-express-malayalam/media/media_files/uploads/2017/12/manmohan-singh.jpg)
മൻമോഹൻ സിങ്
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വിട നൽകാനൊരുങ്ങുകയാണ് രാജ്യം. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഡോ. മൻമോഹൻ സിങ്. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മൻമോഹൻ സിങ്ങിന്റെ മരണ വാർത്തയ്ക്കു പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ പേര്. കഴിഞ്ഞ 16 മണിക്കൂറിനിടെ 20 ലക്ഷത്തിലധികം പേരാണ് മൻമോഹൻ സിങ്ങിനെ തിരഞ്ഞത്.
2004 മേയ് 22-നാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു.
ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മൻമോഹൻ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് മൻമോഹൻ സർക്കാരിന്റെ കാലത്താണ്. റിസർവ് ബാങ്ക് ഗവർണ്ണർ, രാജ്യസഭാ പ്രതിപക്ഷ നേതാവ്, ധനമന്ത്രി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.