scorecardresearch

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിൽ നിന്ന് കിട്ടിയത് 2 ലക്ഷത്തിന്റെ പഴയ 2,000 രൂപ നോട്ടുകൾ

നോട്ട് നിരോധനത്തിന് മുന്‍പ് അച്ഛന്‍ സൂക്ഷിച്ചുവച്ച പണമാകാം ഇതെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മകൻ പറയുന്നത്

നോട്ട് നിരോധനത്തിന് മുന്‍പ് അച്ഛന്‍ സൂക്ഷിച്ചുവച്ച പണമാകാം ഇതെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മകൻ പറയുന്നത്

author-image
Trends Desk
New Update
2000 notes

(Image source: Reddit)

ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ് രാജ്യം. ദീപാവലിക്ക് മുന്നോടിയായി ആളുകൾ വീട് വൃത്തിയാക്കുന്ന ഒരു ആചാരം ഉണ്ട്. ഇപ്പോഴിതാ ഈ വർഷത്തെ ദീപാവലി ശുചീകരണം ഒരു കുടുംബത്തിന് നൽകിയ അപ്രതീക്ഷിത സമ്മാനമാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

Advertisment

വീട്ടിലെ പഴയ സാധനങ്ങൾ വൃത്തിയാക്കുന്നതിനിടെ സെറ്റ് ടോപ് ബോക്സിൽ നിന്ന് കുടുംബത്തിന് ലഭിച്ചത് ലക്ഷങ്ങളാണ്. രണ്ടു ലക്ഷം രൂപയുടെ പഴയ രണ്ടായിരം രൂപ നോട്ടുകളാണ് ഇവർക്ക് കിട്ടിയത്. നോട്ട് നിരോധനത്തിന് മുന്‍പേ അച്ഛന്‍ സൂക്ഷിച്ചു വച്ച പണമാകാം ഇതെന്നാണ് മകന്‍റെ സംശയം. ഇത് ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചുകൊണ്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് നോട്ടിന്റെ ചിത്രങ്ങൾ പങ്കവച്ചത്.

Also Read: നല്ല ബക്കറ്റ്, നീല ബക്കറ്റ്, അത് പോയല്ലോ! മമ്മുക്കയുടെ കയ്യിൽ നിന്നും റാഞ്ചി; ട്വിസ്റ്റ്

Biggest diwali Safai of 2025
byu/Rahul_Kumar82 inindiasocial

2,000 രൂപ നോട്ടുകളുടെ കെട്ട് അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് ഉപയോക്താവ് പങ്കുവച്ചത്. പോസ്റ്റ് പെട്ടെന്ന് ശ്രദ്ധ നേടി, നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. ആർ‌ബി‌ഐ അധികൃതരെ സമീപിക്കാനാണ് പലരും വീഡിയോയിൽ കുറിക്കുന്നത്. 'ഒന്നോ രണ്ടോ നോട്ടുകൾ സൂക്ഷിച്ച് വയ്ക്കണമെന്നും, ഭാവിയിൽ ഇത് ഒരു പുരാതന വസ്തുവായി വിൽക്കാൻ കഴിയും' എന്നുമാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്.

Advertisment

Also Read: പാട്ടും വരിയും കറക്റ്റായത് ഇപ്പോഴാ; "കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ"!

2023 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) രണ്ടായിരത്തിന്റെ നോട്ടുകൾ ഔദ്യോഗികമായി പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. ആളുകൾക്ക് അവ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ പരിമിതമായ സമയവും അനുവദിച്ചിരുന്നൂ.

Read More: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

Currency Viral Post Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: