/indian-express-malayalam/media/media_files/2025/05/27/bgmpOcAMpZU0CGzyx8Vi.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
'ചട്ടമ്പിനാട്' എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത കഥാപാത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു. ചിത്രം പുറത്തിറങ്ങിയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ സ്വീകാര്യതയാണ് ട്രോളുകളിലൂടെ ദാമുവിന് ലഭിച്ചത്.
ദാമുവിന്റെ കഴിഞ്ഞകാലം കാണിക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. "ദശമൂലം ദാമു: എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"wild spell studio" പങ്കുവച്ച വീഡിയോയ്ക്ക് നന്ദി അറിയിച്ച് സുരാജ് വെഞ്ഞാറമ്മൂടും കമന്റു ചെയ്തിട്ടുണ്ട്. "ലെ ദാമു... ചാരമാണെന്ന് കരുതി ചികയാൻ നോക്കണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും," എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. 1.67 ലക്ഷം കാഴ്ചകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.
Also Read:ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ ചട്ടമ്പിനാട്. തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ് ദാമുവെന്ന് മുൻപ് ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറഞ്ഞിരുന്നു. സുരാജ് രസകരമായിട്ട് ആ കഥാപാത്രമായി മാറി. ഷൂട്ടിങ് സമയത്ത് സെറ്റില്‍ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും മുഴങ്ങിക്കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.