/indian-express-malayalam/media/media_files/2025/07/22/mohanlal-idea-star-singer-10-monsonn-festival-2025-07-22-14-52-46.jpg)
Mohanlal
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിന്റെ അനശ്വര നടൻ മോഹൻലാലിന് പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഗിൾ ട്രെൻഡിൽ ഇടം നേടി ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പുരസ്‌കാരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇത് സംബന്ധിച്ചുള്ള വാർത്തകളും വിവരങ്ങളും ഗൂഗിളിൽ തിരഞ്ഞത് 20000ത്തിലധികം ആളുകളാണ്.
Also Read: സുബിൻ ഗാർഗിന്റെ വിയോഗം വിശ്വസിക്കാനാകാതെ ആരാധകർ; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
പിന്നീട് മണിക്കൂറുകളിൽ പിന്നിടുമ്പോൾ ഇത് സംബന്ധിച്ചുള്ള വാർത്തകൾ തിരയുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കണ്ടത്. മോഹൻലാൽ, ദാദാസാഹേബ് ഫാൽക്കെ, ഫാൽക്കെ പുരസ്‌കാരം, ആരാണ് ഫാൽക്കെ തുടങ്ങിയ വിവരങ്ങളാണ് കൂടുതൽ ആളുകളും ഗൂഗിളിൽ തിരഞ്ഞത്.
Also Read:ആവേശം വാനോളം, ഇന്ത്യ-പാക്ക് മത്സരം ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമാണ് നടനവിസ്മയം മോഹൻലാലിന് ലഭിച്ചത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനു ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് 52-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്. പത്ത് ലക്ഷം രൂപയും സ്വർണപ്പതക്കവും ഷോളും അടങ്ങുന്നതാണ് അവാർഡ്.
അഭിനയ ജീവിതത്തിൽ 47 വർഷം പിന്നിടുന്ന മോഹൻലാലിന്റെ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം മോഹൻലാലിനെ തേടിയെത്തിയത്. ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന വേദിയിൽ തന്നെയാണ് രാഷ്ട്രപതി ദാദാസാഹേബ് ഫാൽകെ പുരസ്‌കാരവും സമ്മാനിക്കുക. സെപ്റ്റംബർ 23 ചൊവ്വാഴ്ചയാണ് പുരസ്‌കാര വിതരണം. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ മിഥുൻ ചക്രവർത്തി തുടങ്ങിയവർ ഈ പുരസ്‌കാരത്തിന് അർഹമായിട്ടുണ്ട്.
Also Read:നാനോ ബനാന ട്രെൻഡ് തിരഞ്ഞ് ആയിരങ്ങൾ; ഗൂഗിളിലും താരം
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ 1969ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം.
Read More:ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് 'കൂലി'; ഗൂഗിളിലും താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.