/indian-express-malayalam/media/media_files/2025/09/12/nano-banana-ai-3d-figurines-2025-09-12-15-25-53.jpg)
എഐ നിർമ്മിത ചിത്രം
സോഷ്യല്‍ മീഡിയയിൽ എങ്ങും വൈറലായി മാറുകയാണ് നാനോ ബനാന ട്രെൻഡ്. ആകര്‍ഷകമായ റിയലിസ്റ്റിക് ഫിഗറൈൻ ഇമേജുകളാണ് ഇതുവഴി ക്രിയേറ്റ് ചെയ്യുന്നത്. ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ചാണ് ഈ ഫിഗറൈൻ ഇമേജുകള്‍ സൃഷ്‌ടിക്കുന്നത്.
ആയിരക്കണക്കിന് ആളുകളാണ് നാനോ ബനാന ട്രെൻഡ് തിരഞ്ഞ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് നാനോ ബനാന എഐ ഫിഗറൈൻ തിരഞ്ഞ് ഗൂഗിളിലെത്തിയത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്താണ്.
/indian-express-malayalam/media/post_attachments/4951c28d-44e.png)
നാനോ ബനാന എഐ ഫിഗറൈൻ ഇമേജുകള്‍ എങ്ങനെയുണ്ടാക്കാം?
ആർക്കും സൗജന്യമായി തങ്ങളുടെ കയ്യിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഈ ത്രീഡി രൂപങ്ങൾ സൃഷ്ടിക്കാനാവും. സാധാരണ ഫോട്ടോകൾ ജെമിനിയുടെ സഹായത്തോടെ ആകർഷകമായ 3ഡി മോഡലാക്കി മാറ്റുകയാണ് ഇവിടെ. എങ്ങനെയാണ് ഫിഗറൈൻ ഇമേജുകള്‍ സൃഷ്ടിക്കുന്നത് എന്നു നോക്കാം.
Also Read: പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; രക്തചന്ദ്രൻ ഗൂഗിളിലും താരം
ചിത്രം നിര്‍മ്മിക്കാനായി ആദ്യം ഫോണിൽ ഗൂഗിൾ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യണം. അതല്ല, കമ്പ്യൂട്ടറിൽ ആണ് ചെയ്യുന്നതെങ്കിൽ ഗൂഗിളിൽ ജെമിനി സെർച്ച് ചെയ്യുക. ജെമിനി ആപ്പില്‍ പ്രവേശിക്കുമ്പോൾ ഇടതുവശത്തായി താഴെ + ചിഹ്നം കാണാം. ഇതിൽ ക്ലിക്ക് ചെയ്‌ത് നല്ല ക്വാളിറ്റിയുള്ള നിങ്ങളുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഫോട്ടോയ്ക്ക് ഒപ്പം തന്നെ ഒരു പ്രോംപ്റ്റും നൽകണം. ഉടൻ തന്നെ ജെമിനി നിങ്ങളുടെ ത്രിഡി ഫിഗറൈൻ ഇമേജ് നിര്‍മ്മിച്ചുതരും.
Also Read: പിഞ്ചുകുഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ കളഞ്ഞ് യുവാവ്; രക്ഷകനായി കുട്ടിക്കുരങ്ങൻ റിയോ
ചിത്രത്തിനൊപ്പം നൽകേണ്ട പ്രോംപ്റ്റ് താഴെ കൊടുക്കുന്നു.
Create a 1/6 scale commercialized figurine of the character in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is the ZBrush modeling process of this figurine. Next to the computer screen is a toy packaging box designed in a style reminiscent of high-quality collectible figures, printed with the original artwork. The packaging features two-dimensional flat illustrations.
Read More: ഏയ് ചേട്ടാ, അവനെ കൂടി കൊണ്ട് പോകൂ; ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് ക്രൂരത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.