/indian-express-malayalam/media/media_files/2025/09/08/blood-moon-lunar-eclipse-2025-09-08-14-21-40.jpg)
Express Photo: Gurmeet Singh
ശാസ്ത്ര പ്രേമികൾക്കൊപ്പം സാധാരാണക്കാരിലും ഏറെ കൗതുകം നിറച്ച ആകാശപ്രതിഭാസത്തിനാണ് കഴിഞ്ഞ രാത്രിയും ഇന്ന് പുലര്‍ച്ചെയും ലോകം സാക്ഷ്യം വഹിച്ചത്. ആപ്പിൾ പോലെ ചുവന്നു തുടത്ത പൂർണ ചന്ദ്രൻ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലുമെല്ലാം ദൃശ്യമായി.
പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ, ചന്ദ്രമുഖം മുഴുവനായി മറയുന്നതിനു പകരം ചുവപ്പു നിറത്തിൽ ദൃശ്യമാകുന്ന പ്രസിഭാസത്തെയാണ് റെഡ്മൂണ്‍ പ്രതിഭാസം (രക്തചന്ദ്രൻ) എന്ന് പറയുന്നത്. ഇന്നലെ രാത്രി 8.58 മുതലാണ് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങിയത്. രാത്രി 11:41 നായിരുന്നു ചന്ദ്രഗ്രഹണം പരമാവധി പൂർണ്ണതയിലെത്തിയതെന്നാണ് റിപ്പോർട്ട്.
Also Read: രക്ത ചുവപ്പണിഞ്ഞ ചന്ദ്രനെ കണ്ടോ?
ഇന്ത്യയിൽ ലഡാക്ക് മുതൽ തമിഴ്നാട് വരെ ദൃശ്യമായ പൂർണ്ണ ചന്ദ്രഗ്രഹണം സോഷ്യൽ മീഡിയയിലും നിറയുകയാണ്. ക്യാമറകളിലും മൊബൈൽ ഫോണുകളിലുമെല്ലാം ചന്ദ്രഗ്രഹണം ചിത്രീകരിച്ച് ധാരാളം ആളുകൾ സൈബറിടങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഗൂഗിളിലും ബ്ലഡ് മൂൺ താരമാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ചന്ദ്രഗ്രഹണം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്താണ്.
/indian-express-malayalam/media/post_attachments/beec0b36-aac.png)
അതേസമയം, 2022നു ശേഷം ഇന്ത്യയിൽ ദൃശ്യമായ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണ് കഴിഞ്ഞത്. 82 മിനിറ്റോളം ഇത് നീണ്ടു നിന്നു. 2028 ഡിസംബർ മുപ്പത്തിയൊന്നിനാണ് ഇനി ഇന്ത്യയിൽ പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക.
Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us