/indian-express-malayalam/media/media_files/2025/09/14/india-pak-2025-09-14-21-37-53.jpg)
ചിത്രം: എക്സ്/ബിസിസഐ
ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ടോസ് ജയിച്ച പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും, ഇന്ത്യയുടെ ബൗളിങ്ങിനു മുന്നിൽ അടിപതറുന്ന ബാറ്റർമാരെയാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കാണാനായത്.
ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യ-പാക്ക് മത്സരം തിരഞ്ഞ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ ട്രെൻഡിങ് പട്ടികയിലും ഇന്ത്യ-പാക്ക് മത്സരം ഒന്നാമതെത്തി. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു മണിക്കൂറിനുള്ളിൽ 5 ദശലക്ഷം ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്.
/indian-express-malayalam/media/post_attachments/bf93f517-9b2.png)
Also Read: നാനോ ബനാന ട്രെൻഡ് തിരഞ്ഞ് ആയിരങ്ങൾ; ഗൂഗിളിലും താരം
അതേസമയം, മലയാളിതാരം സഞ്ജു സാംസണ്, ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും അവസരം ലഭിച്ചു. യുഎഇക്കെതിരെ കളിച്ച അതേ പ്ലേയിങ് ഇലവനെ തന്നെയാണ് പാക്കിസ്ഥാന് എതിരേയും ഇന്ത്യ ഇറക്കിയത്. സ്പെഷ്യലിസ്റ്റ് പേസറായി ബുമ്ര മാത്രമാണ് ടീമിലുള്ളത്.
Axar Patel comes into the attack and picks up the wicket of Fakhar Zaman.
— BCCI (@BCCI) September 14, 2025
Tilak Varma with a fine catch, running in from long on.
Live - https://t.co/D7cDABHqaf#AsiaCup2025pic.twitter.com/Hd4U1PE99Z
Also Read: ആദ്യ പന്തിൽ ഹർദിക്കിന്റെ പ്രഹരം; പിന്നെ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ച
നേർക്കുനേർ വന്നപ്പോൾ കരുത്ത്കാണിച്ചത് ആര്?
13 ട്വന്റി20 മത്സരങ്ങളിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ നേർക്കുനേർ വന്നത്. അതിൽ പത്ത് വട്ടവും ജയിച്ചത് ഇന്ത്യയാണ്. പാക്കിസ്ഥാൻ ജയിച്ചത് മൂന്ന് വണയും.
കഴിഞ്ഞ 5 മത്സരങ്ങളിലെഫലം
ഇന്ത്യ ജയിച്ചത് 3 മത്സരങ്ങളിൽ, പാക്കിസ്ഥാൻ 2 കളിയിലും. അവസാനം ഏറ്റുമുട്ടിയത്: 2024 ജൂൺ 9ന് ന്യൂയോർക്കിൽ. ഇന്ത്യ ആറു റൺസിന് ജയിച്ചു.
Read More:"ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us