scorecardresearch

നടുറോഡിൽ ഭീതി പരത്തി മുതല; ഫൊട്ടോയെടുക്കാൻ നാട്ടുകാരുടെ തിരക്ക്; വീഡിയോ

ഗുജറാത്തിലെ വഡോദരയിലാണ് എട്ട് അടിയോളം നീളമുള്ള മുതലയെ കണ്ടത്

ഗുജറാത്തിലെ വഡോദരയിലാണ് എട്ട് അടിയോളം നീളമുള്ള മുതലയെ കണ്ടത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Crocodile spotted on road

ചിത്രം: എക്സ്

അപ്രതീക്ഷിതമായി തിരക്കുള്ള റോഡിലെത്തിയ മുതലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് സംഭംവം. നർഹരിയിലെ വിശ്വാമിത്രി ബ്രിഡ്ജ് റോഡിലാണ് എട്ടടിയോളം നീളമുള്ള മുതലയെ കണ്ടത്. 

Advertisment

മുതലയെ കണ്ടതോടെ യാത്രക്കാരും പ്രദേശവാസികളും ദൃശം പകർത്താൻ മുതലയ്ക്കു ചുറ്റും തടിച്ചുകൂടി. ആളുകൾ ശബ്ദമുണ്ടാക്കുന്നതുകേട്ട് മുതല റോഡിനുകുറുകേ സമീപത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയിൽ കാണാം. വിശ്വാമിത്രി നദിയിൽ നിന്നാകാം മുതല കരയ്ക്കു കയറിയതെന്നാണ് വിവരം.

Also Read: മഴയിൽ എങ്ങനെ വെള്ളപ്പൊക്കം തടയും? കലക്ടറുടെ ബുദ്ധി കണ്ടോ!

പ്രാദേശിക അധികാരികൾ മുതലയെ രക്ഷപെടുത്തി തിരികെ നദിയിലേക്ക് വീട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം, വഡോദരയിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി മുതലകളുടെ എണ്ണത്തിന് പേരുകേട്ടതാണ്. നദിയിൽ ഏകദേശം 300 ഓളം മുതലകൾ ഉള്ളതായാണ് വിവരം.

Advertisment

Also Read:ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

നദിയിലെ 17 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശത്താണ് മുതലകളുടെ വാസം. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെയാണ് മുതലകൾ കരയ്ക്കു കയറുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് മുതലകൾ എത്തുന്ന നദിയുടെ സമീപ പ്രദേശങ്ങളിലെ പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്

Viral Viral Video Gujrat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: