scorecardresearch

'ഹൃദയം നിറഞ്ഞ സന്തോഷം,' മുഖ്യമന്ത്രിയെ ഇത്രയേറെ ചിരിപ്പിച്ച അഖിലിന്റെ ആ സമ്മാനം; വൈറലായി വീഡിയോ

അഖിലിന് നന്ദി അറിയിച്ച് ചിത്രം വരയ്ക്കുന്ന വീഡിയോ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

അഖിലിന് നന്ദി അറിയിച്ച് ചിത്രം വരയ്ക്കുന്ന വീഡിയോ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

author-image
Trends Desk
New Update
CM Pinarayi Vijayan, Sand Art

ചിത്രം: ഇൻസ്റ്റഗ്രാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സാൻഡ് ആർട്ട് രൂപത്തിൽ ലൈവായി വരച്ചു നൽകുന്ന ഒരു കലാകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന എൽഡിഎഫ് റാലിയുടെ വേദിയിൽ വച്ചാണ് അഖിൽ ശ്രീകുമാർ എന്ന കലാകാരൻ മുഖ്യമന്ത്രിയ്ക്ക് ചിത്രം സമ്മാനിച്ചത്.

Advertisment

മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടാണ് അഖിൽ മുഖ്യമന്ത്രിയുടെ ചിത്രം മനോഹരമായി ക്യാൻവാസിൽ പകർത്തിയത്. സാൻഡ് ആർട്ട് ചിത്രം പൂർത്തിയായതോടെ വേദിയിലും സദസ്സിലും നിറകൈയ്യടി ഉയരുന്നത് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ കാണാം.

അഖിലിന് നന്ദി അറിയിച്ച് ചിത്രം വരയ്ക്കുന്ന വീഡിയോ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അഖിലിന്റെ സമ്മാനം ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചുവെന്നാണ് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചത്. 

Advertisment

കുറിപ്പിന്റെ പൂർണരൂപം
"സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന എൽഡിഎഫ് റാലിയുടെ വേദിയിൽ വെച്ചാണ് അഖിൽ ശ്രീകുമാർ എന്ന കലാകാരനെ പരിചയപ്പെടാൻ സാധിച്ചത്. യോഗം തീർന്നയുടനെ സ്റ്റേജിൽ വെച്ച് അദ്ദേഹം എന്റെയൊരു ഛായാപടം സാൻഡ് ആർട്ട് രൂപത്തിൽ തയ്യാറാക്കി നൽകി. അഖിലിന്റെ സമ്മാനം ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു. ഇനിയും ഒരുപാട് അവിസ്മരണീയ സൃഷ്ടികൾ ആവിഷ്കരിക്കാൻ അഖിലിന് സാധിക്കട്ടെ എന്നാശംസിക്കുന്നു," മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ. 

നിരവധി കമന്റുകളാണ് റീൽ വീഡിയോയ്ക്ക് ലഭിക്കുന്നത്. "സഖാവ് ചിരിച്ചെങ്കിൽ കല ഇത്രമേൽ മനോഹരം" എന്നാണ് ഒരാൾ കുറിച്ചത്.

Read More

Viral Video Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: