scorecardresearch

Google Trends: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം തിരഞ്ഞത് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

CBSE Class 10th, 12th Results 2025: ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ അൻപത് ലക്ഷത്തിലധികം ആളുകളാണ് പരീക്ഷാഫലം തിരിഞ്ഞത്

CBSE Class 10th, 12th Results 2025: ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ അൻപത് ലക്ഷത്തിലധികം ആളുകളാണ് പരീക്ഷാഫലം തിരിഞ്ഞത്

author-image
Trends Desk
New Update
CBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം

CBSE Class 10th, 12th Results 2025

CBSE Class 10th, 12th Results 2025: സിബിഎസ്ഇ  10, 12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് പത്താം ക്ലാസിലെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.06% അധികമാണ് വിജയം. പ്ലസ് ടു വിജയശതമാനം 88.39 ആണ്.

Advertisment

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് സിബിഎസ്ഇ റിസൾട്ട് തിരഞ്ഞ് ഗൂഗിളിൽ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ അൻപത് ലക്ഷം സെർച്ചുകളാണ് ഉണ്ടായത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിബിഎസ്ഇ പരീക്ഷാഫലം.

ഈ വർഷം ഫെബ്രുവരി 15 നാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ തുടങ്ങിയത്. 10-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 4 നും അവസാനിച്ചു. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Advertisment

പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കറിലൂടെയും മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ സാധിക്കും.

How to check results on DigiLocker: ഡിജിലോക്കർ വഴി എങ്ങനെ ഫലം അറിയാം

  • ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക
  • നിലൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയൊരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.
  • Education അല്ലെങ്കിൽ Results ടാബിനു കീഴിലുള്ള CBSE Results സെഷനിലേക്ക് പോവുക
  • CBSE റോൾ നമ്പർ, സ്കൂൾ നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ നൽകുക
  • വിവരങ്ങൾ നൽകിയ ശേഷം10 അല്ലെങ്കിൽ 12 ക്ലാസ് ഫലം കാണാനാവും

How to check results on UMANG app: ഉമാംഗ് ആപ്പ് വഴി എങ്ങനെ ഫലം അറിയാം

  • UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക
  • ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • CBSE 10/12 ക്ലാസ് ഫലം 2025 പരിശോധിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • റോൾ നമ്പർ പോലുള്ള വിവരങ്ങൾ നൽകുക. സ്ക്രീനിൽ പരീക്ഷാഫലം ദൃശ്യമാകും

How to check results on Official Website: വെബ്സൈറ്റ് വഴി എങ്ങനെ ഫലം അറിയാം

  • cbse.gov.in
  • cbseresults.nic.in
  • results.cbse.nic.in
  • results.digilocker.gov.in 

Read More

Cbse Exam Results Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: