/indian-express-malayalam/media/media_files/2025/06/16/paYyTGoM2xxUvdRxR6fS.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/adhinollur
തെലുങ്ക് സൂപ്പർതാരം അല്ലു അര്‍ജുനെ നായകനാക്കി ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടുന്നത്. കഥ അല്ലുവിന് ഇഷ്ടമായെന്നും ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ചിത്രം നിർമ്മിക്കുന്നതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആരാധകർ ആവേശത്തിലാണ്. രൺവീർ സിങ്ങിനെ നായകനാക്കി സൂപ്പർ ഹീറോ ചിത്രം ശക്തിമാനിലൂടെ ബേസിൽ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങളും ഏറെക്കാലമായി സജീവമാണ്. ഇപ്പോഴിതാ ശക്തിമാനായി അല്ലു അർജുൻ എത്തുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.
Also Read: ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
ശക്തിമാനായുള്ള അല്ലു അർജുന്റെ ഒരു ഫാൻ മേഡ് പോസ്റ്ററും സൈബറിടത്ത് വൈറലാകുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പോസ്റ്റിൽ നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. 'മിന്നൽ മുരളിയുടെ കാമിയോ ഉണ്ടാകുമോ?' 'മിന്നൽ മുരളി വില്ലനാകണം' എന്നെല്ലാമാണ് ആരാധകർ കമന്റു ചെയ്യുന്നത്.
Aslo Read: "ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്"
അതേസമയം, പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് അല്ലു അര്‍ജുന്റേതായി പണിപ്പുരയിലുള്ളത്.
Read More: സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?; ട്രോളിന് കമൻ്റുമായി ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.