scorecardresearch

"നടന്നാണ് വന്നതെങ്കിൽ വെട്ടി അരിയേണ്ടത് നാവ്... മേലാൽ ഇമ്മാതിരി വർത്താനം പറയരുത്"; വൈറലായി ഒരു വെറൈറ്റി ബാഹുബലി

ബാഹുബലിയിൽ എറെ കൈയ്യടി നേടിയ ഒരു രംഗത്തിന്റെ എഐ വേർഷനാണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത്

ബാഹുബലിയിൽ എറെ കൈയ്യടി നേടിയ ഒരു രംഗത്തിന്റെ എഐ വേർഷനാണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Baahubali AI Video

ചിത്രം: ഇൻസ്റ്റഗ്രാം

പ്രഭാസിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമാണ് 'ബാഹുബലി.' രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായി. ഇപ്പോഴിതാ ബാഹുബലി സീരീസിലെ രണ്ടു ചിത്രങ്ങളും കൂട്ടിച്ചേര്‍ത്ത് 'ബാഹുബലി-ദി എപിക്' എന്ന പേരില്‍ ഒറ്റ ചിത്രമായി തിയേറ്ററുകളിലെത്തിക്കുകയാണ് നിർമ്മാതാക്കൾ.

Advertisment

ബാഹുബലി-ദി എപികിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വലിയ വരവേൽപ്പാണ് ട്രെയിലറിനു ലഭിച്ചത്. ഇതിനിടെ, ചിത്രത്തിൽ എറെ കൈയ്യടി നേടിയ ഒരു ഭാഗത്തിന്റെ എഐ വേർഷനും സൈബറിടത്ത് ശ്രദ്ധനേടുകയാണ്. ദേവസേനയെ അപമാനിച്ച ഭല്ലാലദേവന്റെ മകൻ ഭദ്രയുടെ തലവെട്ടുന്ന സീനാണ് ട്രോളന്മാർ എഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചത്.

Also Read: ഇജ്ജാതി തൊലിക്കട്ടി; ചെക്കൻ ഒറ്റക് നിന്ന് തൂക്കി; തിയറ്റർ പിടിച്ചുകുലുക്കിയ ഡാൻസ്

Advertisment

ഈ രംഗത്തിൽ, 'എന്താണ് നടന്നതെന്ന്' ബാഹുബലി ദേവസേനയോട് ചോദിക്കുന്നുണ്ട്. ഈ ഡയലോഗുകൾ മാറ്റിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. "aira ai" എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോ 1.7 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Also Read: 'മ' പോയ പോക്കു കണ്ടോ? മോഹൻലാലിന്റെ കൈയക്ഷരം കണ്ട് ആരാധകർ; വീഡിയോ

"ബഹുബലി എപികിൽ ഈ ഡിലീറ്റഡ് സീൻസ് ഒക്കെ ഉണ്ടാകും" എന്നാണ് ഒരു കാഴ്ചക്കാരൻ തമാശരൂപേണ വീഡിയോയിൽ കമന്റു ചെയ്തിരിക്കുന്നത്. "നടന്നാണ് വന്നതെങ്കിൽ വെട്ടി അരിയേണ്ടത് കാലുകൾ അല്ല... അവളുടെ നാവാണ്. മേലാൽ ഇങ്ങനെത്തെ വർത്താനം പറയരുത്", "കുതിരയ്ക്കാണേൽ കുളമ്പ് രോഗവും", എന്നിങ്ങനെയാണ് വീഡിയോയിലെ മറ്റു കമന്റുകളിൽ ചിലത്.

Read More: "അമ്മാവന്റെ മോൻ ആയിപ്പോയി; ഇല്ലെങ്കിൽ നിന്നെ ഞാൻ ബ്രേക്ക്ഫാസ്റ്റ് ആക്കിയേനെ"

Viral Video Baahubali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: