scorecardresearch

അമ്മമാരുടെ ആ ഡയലോഗുകൾക്ക് അവാർഡ്; ദേശിയ പുരസ്കാരങ്ങളെക്കാൾ മികച്ചതെന്ന് കമന്റ്; വീഡിയോ

ചലച്ചിത്ര താരങ്ങൾ അടക്കം നിരവധി ആളുകൾ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

ചലച്ചിത്ര താരങ്ങൾ അടക്കം നിരവധി ആളുകൾ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

author-image
Trends Desk
New Update
Viral Video

ചിത്രം: ഇൻസ്റ്റഗ്രാം/rjvjgokulraj

ഭൂരിപക്ഷം അമ്മമാരും പതിവായി വീട്ടിൽ പറയുന്ന ചില ഡയലോഗുകളുണ്ട്. അമ്മമാരുടെ ഈ സ്ഥിരം ഡയലോഗുകൾക്ക് അവർഡു നൽകിയാൽ എങ്ങനെയുണ്ടാകും. അമ്മമാരുടെ ക്ലീഷേ ഡയലോഗുകൾക്കുള്ള അവാർഡ് പ്രഖ്യാപനത്തിന്റെ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. "rjvjgokulraj" ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Advertisment

നമ്മൾ പലപ്പോഴും കേൾക്കാറുള്ള ഒന്നിലേറെ ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിരവധി ഉപയോക്താൾ വീഡിയോയിൽ ഇല്ലാത്ത മറ്റു ചില ഡയലോഗകളും കമന്റിൽ കുറിച്ചിട്ടുണ്ട്.

Also Read: പാമ്പിന് മുൻപിൽ വിറച്ച് കടുവ; ഇവിടെ മറ്റൊരാളുടെ ഒരു കൊടൂര മാസ് പ്രകടനം

അതേസമയം, ഇത്തവണത്തെ ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളെക്കാൾ മികച്ചതായിരുന്നു ഈ അവാർഡ് പ്രഖ്യാപനം എന്നും നിരവധി ആളുകൾ വീഡിയോയിൽ കുറിച്ചിട്ടുണ്ട്. "ദേശീയ അവാർഡിനേക്കാൾ ശക്തം" എന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുപത്തി ഏഴായിരത്തോളം ലൈക്കുകൾ ഈ കമന്റിനു മാത്രം ലഭിച്ചിട്ടുണ്ട്.

Advertisment

Also Read: ഇവിടെ കഥയും മുദ്രകളും എല്ലാം മനസിലാവും; ട്വിസ്റ്റ് ഉണ്ട്; തീരല്ലേ എന്ന് ആഗ്രഹിച്ചും പോകും

വിവാദ ചിത്രമായ 'ദ കേരള സ്റ്റോറി'യ്ക്ക് മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇത്തവണ ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തിന് അവഹേളനം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

Read More: സഹദേവന്റെ മരണത്തിന് കാരണം ജോർജുകുട്ടി; ഇത് ഏത് യൂണിവേഴ്സ് എന്ന് ഫാൻസ്

Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: