scorecardresearch

തീ പടർന്ന ചിറകുമായി വിമാനം പറന്നത് കിലോമീറ്ററുകൾ; വീഡിയോ

പോർട്ടോ റിക്കോയിലേക്ക് പറക്കുകയായിരുന്ന അറ്റ്‌ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനത്തിലാണ് തീപടർന്നത്

പോർട്ടോ റിക്കോയിലേക്ക് പറക്കുകയായിരുന്ന അറ്റ്‌ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനത്തിലാണ് തീപടർന്നത്

author-image
Trends Desk
New Update
Flight Fire Accident

തീ പടർന്നതോടെ വിമാനം മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡു ചെയ്യുകയായിരുന്നു 

പറക്കുന്നതിനിടെ ചിറകുകളിൽ തീപടർന്ന വിമാനത്തിന്റ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭീതിപരത്തി വൈറലാകുന്നത്. പോർട്ടോ റിക്കോയിലേക്ക് പറക്കുകയായിരുന്ന അറ്റ്‌ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനമാനത്തിനാണ് യന്ത്രത്തകരാറിനെ തുടർന്ന് തീപിടിച്ചത്. തീ പടർന്നതോടെ വിമാനം മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡു ചെയ്യുകയായിരുന്നു. 

Advertisment

ജനുവരി 18-നായിരുന്നു സംഭവം. തീ ജ്വാലകളുമായി ആകാശത്തിലൂടെ പറക്കുന്ന വിമാനം കണ്ട തഴെയുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ഇൻസ്റ്റഗ്രാമിലും എക്സിലും പങ്കുവച്ചതോടെ ഉടനടി വൈറലാകുകയായിരുന്നു. കൂറ്റൻ ചരക്ക് വിമാനം അഗ്നിഗോളമായി പറക്കുന്ന ഭയാനക നിമിഷങ്ങൾ വീഡിയോയിൽ വ്യക്തമാണ്.

വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന 'സോഫ്റ്റ്ബോൾ വലിപ്പത്തിലുള്ള ദ്വാരം' ആകാം അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്ന എല്ലാ ക്രൂ അംഗങ്ങളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടകയായിരുന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

747- 8 കാർഗോ വിമാനത്തിന് സംഭവിച്ച നിർഭാഗ്യകരമായ അഗ്നിബാധയിൽ അറ്റ്‌ലസ് എയറിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി, ബോയിംഗ് വിഷയത്തിൽ പ്രതികരിച്ച് പ്രസ്താവന പുറത്തിറക്കിയതായി വീഡിയോ പറയുന്നു.

Advertisment

കഴിഞ്ഞ ദിവസം, ചിറകിലെ നാല് സ്ക്രൂ നഷ്ടപ്പെട്ടതിനാൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് VS127 വിമാനവും ജനുവരി 15ന് അടയന്തരമായി ലാൻഡു ചെയ്തിരുന്നു.

Read More

Flight Crash Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: