/indian-express-malayalam/media/media_files/2025/09/15/nurses-protecting-newborns-2025-09-15-15-29-48.jpg)
ചിത്രം: എക്സ്
അസമിലാകെ പരിഭ്രാന്തി പരത്തിയ ഭൂചലനമായിരുന്നു ഞായറാഴ്ച വൈകീട്ടോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വടക്കൻ പശ്ചിമ ബംഗാളിലെ ചിലയിടങ്ങളിലും ഉണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വൈകീട്ട് 4.41-ഓടെ അനുഭവപ്പെട്ടത്. 90 മിനിറ്റിനുള്ളിൽ മൂന്നു തുടർചലനങ്ങൾ ഉണ്ടായതായാണ് വിവരം.
ഭൂചലനത്തിൽ, രണ്ടു പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ, ഭൂചലനത്തിൽ കെട്ടിടം ആടിയുലയുമ്പോൾ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന നഴ്സുമാരുടെ വിഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.
Also Read: അസമിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത
VIDEO | As an earthquake of 5.8 magnitude shook parts of the northeast region and West Bengal on Sunday, nurses from a hospital in Assam's Nagaon acted heroically, ensuring the safety of newborns as tremors hit the region.
— Press Trust of india (@PTI_News) September 15, 2025
(Source: Third Party)
(Full video available on PTI… pic.twitter.com/MOFUmU93QY
അസമിലെ ഒരു നഴ്‌സിങ് ഹോമിൽനിന്നുള്ള വീഡിയോയാണിതെന്നാണ് വിവരം. ഭൂകമ്പത്തിൽ മുറിയിലെ വസ്തുക്കളെല്ലാം ആടിയുലയുന്നതിനിടെ, കുട്ടികൾ നിലത്തുവീഴാതെ നഴ്സുമാർ ചേർത്തുപിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം, ഗുവാഹത്തിയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ഉഡൽഗുരി ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർചലനങ്ങളിൽ ഒന്നിന്റെ പ്രഭവകേന്ദ്രം സോണിത്പൂരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us