/indian-express-malayalam/media/media_files/ntLVa8lz6wG0YZcLE8i5.jpg)
ചിത്രം: എക്സ്/ആനന്ദ് മഹീന്ദ്ര
രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് പ്രശസ്തനാണ്, ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയാണ് കാഴ്ചക്കാരിൽ അല്പം ഭയവും ആകാംഷയും സൃഷ്ടിച്ച് വൈറലാകുന്നത്.
ഒരു കൂട്ടം ആളുകൾ വായുവിൽ പറക്കുന്ന ഹോട്ട് എയർ ബലൂണിലെ തൂക്കിയിട്ടിരിക്കുന്ന ട്രാംപോളിനുമേൽ ചാടിക്കളിക്കുന്ന, സാഹസിക ദൃശങ്ങളാണ് കാഴ്ചക്കാരിൽ ഒരോ സമയം ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്നത്. മേഘങ്ങൾക്ക് മുകളിലായി വളരെ ഉയരത്തിൽലാണ് ബലൂൺ സഞ്ചരിക്കുന്നത്. വീഡിയോയുടെ ഉറവിടം വ്യക്തമല്ല.
"എൻ്റെ ബക്കറ്റ് ലിസ്റ്റിലില്ല, ഞായറാഴ്ച ഒരു കസേരയിലിരുന്ന് കാണാൻ കഴിയുന്ന മികച്ച വീഡിയോ," എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചയുടൻ തന്നെ ധാരാളം കാഴ്ചകളുമായി വൈറലായി. അത്യുഗ്രൻ കായിക വിനോദങ്ങളെക്കുറിച്ചും, അതിരുകൾ കടക്കാനുള്ള മനുഷ്യൻ്റെ ആഗ്രഹത്തെക്കുറിച്ചും വീഡിയോയിൽ അഭിപ്രായങ്ങൾ നിറഞ്ഞു.
Attempting this is NOT on my bucket list.
— anand mahindra (@anandmahindra) January 28, 2024
But what a perfect video to watch from an armchair to create the right mood on a Sunday morning ….🙂 pic.twitter.com/7ab9516Ee5
വിനോദത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കുന്ന ഉപകരണമാണ് ട്രാംപോളിൻ. സ്റ്റീൽ ഫ്രെയിമിൻ്റെ ഇടയിൽ വലിച്ചുനീട്ടുന്ന ശക്തമായ തുണികൊണ്ടുള്ള ഈ ഉപകരണം ഉയരത്തിൽ ചാടിക്കളിക്കാനായാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഭൂമിയിലെ സ്വാഭാവിക പ്രതലത്തിൽ ഉറപ്പിച്ചാൽ പോലും ബാലൻസ് നഷ്ടപ്പെട്ട് താഴെ വീഴുന്ന ട്രാംപോളിനുമേൽ അനായാസമായി അഭ്യാസം കാണിക്കുന്നത് എങ്ങനെയാണെന്ന ആശ്ചര്യത്തിലാണ് ചില ഉപയോക്താക്കൾ.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us