scorecardresearch

ആ വീഡിയോ പകർത്തിയത് 16 കാരൻ; പിന്നാലെ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി; 'വിമാനം കാണുമ്പോഴെല്ലാം അവന് പേടിയാണ്'

12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി മൊബൈൽ ക്യാമറയിൽ പകർത്തിയ അപകട ദൃശ്യങ്ങളാണ് ലോക വ്യാപകമായി പ്രചരിച്ചത്

12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി മൊബൈൽ ക്യാമറയിൽ പകർത്തിയ അപകട ദൃശ്യങ്ങളാണ് ലോക വ്യാപകമായി പ്രചരിച്ചത്

author-image
Trends Desk
New Update
Flight Crash Viral Video

Express Photo

ഞെട്ടലോടെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വീഡിയോ ലോകം കണ്ടത്. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറിൽ നിന്നായിരുന്നു വൈറലായ ദുരന്ത വീഡിയോ ചിത്രീകരിച്ചത്. 

Advertisment

12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി ആണ് തന്റെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്. എയർപോർട്ടിനു സമീപത്ത് വിമാനങ്ങൾ താഴ്ന്നു പറക്കുന്ന കാഴ്ച, ആരവല്ലി ജില്ലയിലുള്ള തന്റെ സുഹൃത്തിനെ കാണിക്കാനായിരുന്നു ആര്യൻ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ കയറി വീഡിയോ പകർത്തിയത്.

എന്നാൽ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവങ്ങൾക്കായിരുന്നു ആര്യൻ പിന്നീട് സാക്ഷിയായത്. എയർ ഇന്ത്യയുടെ കൂറ്റൻ വിമാനം തന്റെ കണ്മുന്നിൽ തകർന്നു വീണ് തീഗോളമായി മാറി. തന്റെയും അച്ഛന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റു ചെയ്തതെന്ന് ആര്യൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

Also Read:ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം

Advertisment

അപകട ശേഷം, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ആര്യനെ സമീപിച്ചതായും വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതായും അയൽവാസിയായ സുനിത സിംഗ് പറയുന്നു. അപകടം കണ്ട് ആര്യൻ പേടിച്ചിരിക്കുകയാണെന്നും വിമാനം കാണുമ്പോഴെല്ലാം അവന് ഇപ്പോൾ പേടിയാണെന്നും സമീപവാസികൾ പറഞ്ഞു.

Also Read: നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ

വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം തകർന്ന് വീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.

Read More: 37 വർഷങ്ങൾക്ക് മുൻപും അഹമ്മദാബാദിൽ വിമാനാപകടം; അന്ന് മരിച്ചത് 133 പേർ

Flight Crash Air India Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: