scorecardresearch

ഞാൻ കാണില്ല; നിങ്ങളേയും കാണിക്കില്ല; എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ!

AI Viral Video Kid Crying : പോപ്പ്കോണിന്റെ പാക്കറ്റും കയ്യിൽ വെച്ചിരിക്കുന്ന കുട്ടിയോട് റിപ്പോർട്ടർ മൈക്ക് നീട്ടി ചോദിക്കുന്നത് സിനിമ കണ്ടോ, പടം എങ്ങനെയുണ്ട് എന്നാണ്.

AI Viral Video Kid Crying : പോപ്പ്കോണിന്റെ പാക്കറ്റും കയ്യിൽ വെച്ചിരിക്കുന്ന കുട്ടിയോട് റിപ്പോർട്ടർ മൈക്ക് നീട്ടി ചോദിക്കുന്നത് സിനിമ കണ്ടോ, പടം എങ്ങനെയുണ്ട് എന്നാണ്.

author-image
Trends Desk
New Update
AI Viral Video of Kid Crying inside Theatre

Source: Screengrab

കുട്ടിക്കുരുന്നുകളേയും കൊണ്ട് സിനിമ തീയറ്ററിൽ വരുന്നത് വലിയ റിസ്ക് ഉള്ള ഒരു പരിപാടിയാണ്. കുറച്ചൊന്ന് വലുതായ കുരുന്നുകളാണ് എങ്കിൽ അച്ഛനും അമ്മയും ഫോൺ കയ്യിൽ കൊടുത്ത് സമാധാനിപ്പിച്ച് എങ്ങനെയെങ്കിലും രണ്ടര മണിക്കൂർ കഴിച്ചുകൂട്ടാറുണ്ട്. എന്നാൽ ചില കുരുന്നുകൾ സിനിമ കാണാൻ കയറിയതിന് ശേഷം ഒരു കരച്ചിലങ്ങോട്ട് തുടങ്ങിയാൽ പിന്നെ സിനിമ കാണാനിരിക്കുന്ന ഭൂരിഭാഗം പേരുടേയും ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കും, ഇല്ലേ? 

Advertisment

തീയറ്ററിൽ കയറി സിനിമ കണ്ടിറങ്ങിയ ഒരു കുരുന്നിന്റെ എഐ വിഡിയോ വൈറലായിരുന്നു. പോപ്പ്കോണിന്റെ പാക്കറ്റും കയ്യിൽ വെച്ചിരിക്കുന്ന കുട്ടിയോട് റിപ്പോർട്ടർ മൈക്ക് നീട്ടി ചോദിക്കുന്നത് സിനിമ കണ്ടോ, പടം എങ്ങനെയുണ്ട് എന്നാണ്. ഇതിന് ആ കുട്ടി പറയുന്ന മറുപടി എന്താണെന്ന് ഊഹിക്കാമോ?

Also Read: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും

പടം കണ്ടില്ല. കരഞ്ഞ് എല്ലാവരേയും വെറുപ്പിക്കാൻ പറ്റി...ക്യൂട്ട്നസ് വാരി വിതറി കുരുന്നിന്റെ മറുപടി ഇങ്ങനെയായിരുന്നു. പിന്നാലെ നാണംകൊണ്ട് മുഖം താഴ്ത്തുന്നു.

Advertisment

Also Read: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!

ഈ എഐ വിഡിയോ 10 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്. നമ്മളിൽ പലരും കുഞ്ഞായിരിക്കുമ്പോൾ തീയറ്ററിനുള്ളിൽ ചിലപ്പോൾ ഇങ്ങനെ കരഞ്ഞ് വെറുപ്പിച്ചിട്ടുണ്ടായിരിക്കും അല്ലേ? 

Also Read: റൊമാൻസുമായി പിള്ളേച്ചനും സരസുവും കൂടെ ഭവാനിയും പ്യാരിയും; വൈറലായി ജെമിനി ചിത്രങ്ങൾ

തമാശ നിറഞ്ഞ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ലെ കുഞ്ഞാവ : ഞാൻ പടമാവാതെ രക്ഷപ്പെട്ടത് ഭാഗ്യം ആ രൂപത്തിൽ കരഞ്ഞു വെറുപ്പിച്ചിരുന്നു എന്നാണ് ഒരു കമന്റ്. ഞാൻ കാണില്ല നിന്നെയും കാണിക്കില്ല. ഒരു സുഖം ഒരു മന സുഖം എന്നല്ലാം നിരവധി കമന്റുകൾ വരുന്നു.

Read More: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: