/indian-express-malayalam/media/media_files/2025/06/20/brahmayugam-ai-video-2025-06-20-17-48-35.jpg)
Brahmayugam AI Video: (Screengrab)
അത് കൊടുമൺ പോറ്റിയുടെ ചിരിയോ അതോ കൊലവിളിയോ? ഭ്രമയുഗത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചാണ് മമ്മൂട്ടി നിറഞ്ഞാടിയത്. എന്നാൽ ഇവിടെ തന്റെ മനയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് കൊടുമൺ പോറ്റിയല്ല..നിഗൂഡതകളൊളിപ്പിച്ച എഐ കാലത്തെ കൊടുംക്രൂരനാണ്.. 'മ്യായുഗത്തിന്റെ' എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
കൊടുമൺ പോറ്റിയുടെ രൂപഭാവത്തിൽ എത്തുന്നത് പൂച്ച സാർ ആണ്. ഇത് ഭ്രമ്യാ...യുഗാ... എലിയുഗത്തിന്റെ ഒരു അപഭ്രംശം..എന്നെല്ലാമാണ് വിഡിയോ കണ്ട് അഭിപ്രായങ്ങൾ ഉയരുന്നത്.
Also Read: ആരും കാണാത്ത ദാമുവിന്റെ കഴിഞ്ഞകാലം; ചാരമാണെന്ന് കരുതി ചികയാൻ നോക്കണ്ടെന്ന് ആരാധകർ
വളരെ കാലത്തിന് ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം.. എന്റെ മനയിലേക്ക് സ്വാഗതം എന്ന മമ്മൂട്ടിയുടെ പ്രേക്ഷകരെ പിടിച്ചുകുലുക്കിയ ഡയലോഗുമായാണ് പൂച്ച സാർ വരുന്നത്. ഒടുവിൽ ആ കൊലച്ചിരിയും പൂച്ചസറിൽ നിന്ന് വരുന്നുണ്ട്.
Also Read:'ബാഹുബലിയിലെ പ്രഭാസിന്റെ വേഷം ചെയ്യണം;' ഇന്ദ്രൻസിന്റെ ആഗ്രഹം അങ്ങനെ സഫലം; വീഡിയോ
കൊടുമൺ പോറ്റി ❌ കണ്ടൻ പോറ്റി ✅ എന്ന് തിരുത്തി എഴുതി കമന്റ് ബോക്സിൽ എത്തുന്നവരും ഉണ്ട്. കിടക്കാൻ പത്തായവും കഴിക്കാൻ തേങ്ങാപ്പൂളും തന്ന ദൈവത്തിന് നന്ദി..തനിക്ക് ഇവിടെ തുരക്കാൻ അനുവാധ ഇല്ല്യ..ഇതിനു മുകളിൽ വെക്കാൻ ഒന്നുല്ല... ഓസ്ക്കാർ തൂത്തു വാരും എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Read More: 'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.