scorecardresearch

ഇത് സത്യരാജിന്റെ ഇല്ലുമിനാറ്റി വേർഷൻ; വൈറലായി വീഡിയോ

വേറിട്ടൊരു ഇല്ലുമിനാറ്റി വീഡിയോ ആണ് വൈറലാവുന്നത്

വേറിട്ടൊരു ഇല്ലുമിനാറ്റി വീഡിയോ ആണ് വൈറലാവുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sathyaraj Fahadh Faasil illuminati song aavesham

രംഗണ്ണനും അമ്പാനും ഇല്ലുമിനാറ്റി സോങുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശം ഉണ്ടാക്കിയ ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തിയേറ്ററുകളിൽ മികച്ച വിജയം നേടികൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആവേശം ഒടിടിയിലെത്തിയത്. ആവേശം ഒടിടി റിലീസോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ആവേശവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളുമൊക്കെ നിറയുകയാണ്.

Advertisment

ആവേശത്തിലെ ഇല്ലുമിനാറ്റി സോങ് സോഷ്യൽ മീഡിയയിൽ ആഴ്ചകളായി ട്രെൻഡിംഗിലാണ്. ഒന്നര ലക്ഷത്തോളം റീലുകളാണ് ഇല്ലുമിനാറ്റി സോങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ, വേറിട്ടൊരു ഇല്ലുമിനാറ്റി വീഡിയോയും ശ്രദ്ധ കവരുകയാണ്.

ഈ വീഡിയോയിൽ പക്ഷേ നിറഞ്ഞുനിൽക്കുന്നത് ഫഫയുടെ രംഗണ്ണനല്ല, തമിഴ് താരം സത്യരാജാണ്. സത്യരാജിന്റെ പഴയൊരു ചിത്രത്തിലെ കേക്ക് കട്ടിംഗ് സീൻ ഇല്ലുമിനാറ്റി ഗാനത്തിനൊപ്പം  എഡിറ്റ് ചെയ്തിരിക്കുകയാണ് വീഡിയോയിൽ. ആവേശത്തിലെ കേക്ക് കട്ടിംഗ് സീനിനെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ വീഡിയോയും. 

Advertisment

സുഷിന്‍ ശ്യാമാണ് ആവേശത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം. 

Read More

Fahad Fazil Sathyaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: