scorecardresearch

'നിങ്ങളുടെ ആഗ്രഹങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഉത്തരവാദിത്വങ്ങൾ'; ചരമവാർഷികത്തിൽ രാജീവിനെ സ്മരിച്ച് രാഹുൽ ഗാന്ധി

രാജീവ് ഗാന്ധിയുടെ പൈതൃകത്തെ ബഹുമാനിക്കുന്നതിനാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനമായി വർഷം തോറും മെയ് 21 ആചരിക്കുന്നത്

രാജീവ് ഗാന്ധിയുടെ പൈതൃകത്തെ ബഹുമാനിക്കുന്നതിനാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനമായി വർഷം തോറും മെയ് 21 ആചരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajiv

ഡൽഹി: പിതാവും രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങളുടെ ആഗ്രഹങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്ന ഉത്തരവാദിത്വങ്ങളെന്നാണ് രാജീവ് ഗാന്ധിയെ സ്മരിച്ചുകൊണ്ട് തന്റെ എക്സിൽ രാഹുൽ കുറിച്ചത്. രാജ്യത്തെ കുറിച്ച് അങ്ങ് കണ്ട സ്വപ്നങ്ങളാണ് തന്റേയും സ്വപ്നങ്ങളെന്നും പിതാവിനെ സ്മരിച്ചുകൊണ്ട് രാഹുൽ കുറിച്ചു. 

Advertisment

“അച്ഛാ, നിങ്ങളുടെ സ്വപ്നങ്ങൾ, എന്റെയും സ്വപ്നങ്ങൾ. നിങ്ങളുടെ ആഗ്രഹങ്ങൾ, എന്റെ ഉത്തരവാദിത്തങ്ങൾ. നിങ്ങളുടെ ഓർമ്മകൾ ഇന്നും എന്നും എന്റെ ഹൃദയത്തിൽ" രാഹുൽ എക്‌സിൽ എഴുതി. 

1991 മെയ് 21 ന് ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേർ ബോംബർ നടത്തിയ കൊലപാതകത്തിലാണ് രാജീവ് ഗാന്ധിയുടെ ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പൈതൃകത്തെ ബഹുമാനിക്കുന്നതിനാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനമായി വർഷം തോറും മെയ് 21 ആചരിക്കുന്നത്. 

Advertisment

ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. "അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിജിക്ക് എന്റെ ആദരാഞ്ജലികൾ"  പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, പി ചിദംബരം, സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെ മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം ഡൽഹിയിലെ വീർഭൂമിയിലെത്തി മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ ദർശകനും, ഇന്ത്യൻ വിവരവിപ്ലവത്തിന്റെ പിതാവും, പഞ്ചായത്തീരാജ് ശാക്തീകരണത്തിന്റെ ശില്പിയും, സമാധാനത്തിന്റേയും സൗഹാർദ്ദത്തിന്റേയും പ്രതീകവുമായിരുന്ന മുൻ പ്രധാനമന്ത്രി, ഭാരതരത്‌ന രാജീവ് ഗാന്ധിജിക്ക് രക്തസാക്ഷിത്വ ദിനത്തിൽ ഹൃദയംഗമമായ ആദരാഞ്ജലികൾ. ഇന്ത്യയെ ശക്തമായ  രാഷ്ട്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. എക്സിൽ ഖാർഗെ എഴുതി.

Read More

Rahul Gandhi Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: