/indian-express-malayalam/media/media_files/ejk8wG949HyERJvBHwXs.jpg)
ഫയൽ ചിത്രം
ഡൽഹി: മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പട്ട് തനിക്ക് ചില ആശ്വാസ നടപടികൾ വേണമെന്നുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ജയിലിൽ കേജ്രിവാളിന് ആശ്വാസ നടപടികൾ അനുവദിക്കണമെന്ന ഹർജിയെ എതിർത്ത ഇ.ഡി നിലപാടിനെ കോടതി തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ നിങ്ങൾക്കെന്താണ് കാര്യമെന്ന് കോടതി കേന്ദ്ര ഏജൻസിയോട് ചോദിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിച്ച ഡൽഹി കോടതി വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) തിഹാർ ജയിലിൽ മെഡിക്കൽ ചെക്കപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭ്യർത്ഥനകളെ എതിർക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
“കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്, ഇഡി (കസ്റ്റഡി) അല്ല. അദ്ദേഹത്തിന് എന്തെങ്കിലും ആശ്വാസം വേണമെങ്കിൽ, നിങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ല,” ജഡ്ജി മുകേഷ് കുമാർ കേന്ദ്ര അന്വേഷണ ഏജൻസിയോട് പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കിടെ ഭാര്യയെ വീഡിയോ കോൺഫറൻസിംഗിലൂടെ തന്നോടൊപ്പം ചേരാൻ അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ അപേക്ഷയിൽ പ്രതികരണം നൻകാൻ തിഹാർ ജയിൽസൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു.
കെജ്‌രിവാളിന്റെ ഭാര്യക്ക് വീഡിയോ കോൺഫറൻസിംഗ് പ്രവേശനം നൽകുന്നതിനെക്കുറിച്ച് ജയിൽ അധികൃതരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടാൻ ഇഡി പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ കോടതിയോട് അഭ്യർത്ഥിച്ചു. അതേ സമയം കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ ജൂൺ 19 ന് പരിഗണിക്കുമെങ്കിലും, അദ്ദേഹത്തിന് ഗുരുതരമായതോ ജീവന് ഭീഷണിയീവുന്നതോ ആയ അസുഖങ്ങളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണം സൂചിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി കോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.