/indian-express-malayalam/media/media_files/MeEK8nsXGcfYVSDb3yFC.jpg)
ജയറാം രമേശ് (ഫയൽ ചിത്രം)
ഡൽഹി: ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. "കാപട്യത്തിന്റെ മറ്റൊരു തലക്കെട്ട് പിടിച്ചെടുക്കൽ വ്യായാമമാണ്" കേന്ദ്ര നീക്കമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൈവേതര പ്രധാനമന്ത്രിക്ക് കാപട്യത്തിലൂടെ വാർത്തകളിൽ ഇടം പിടിക്കാനുള്ള നീക്കമായി മാത്രമേ കോൺഗ്രസ് ഇതിനെ കാണുന്നുള്ളൂവെന്ന് ജയറാം രമേശ് തന്റെ എക്സിലെ പോസ്റ്റിൽ കുറിച്ചു.
2024 ജൂൺ 4-ന് അദ്ദേഹത്തിന് വ്യക്തിപരമായും രാഷ്ട്രീയമായും ധാർമികമായും നിർണ്ണായകമായ തോൽവി സംഭവിച്ചുവെന്നും അത് മോദി മുക്തി ദിവസായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെയും അതിന്റെ തത്വങ്ങളെയും മൂല്യങ്ങളെയും സ്ഥാപനങ്ങളെയും വ്യവസ്ഥാപിതമായ ആക്രമണത്തിന് വിധേയമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ല എന്ന കാരണത്താൽ 1949 നവംബറിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിക്കളഞ്ഞ ഒരു സംഘത്തിൽ നിന്നുള്ള ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയാണ് ഇത്,” ജയറാം രമേശ് കൂട്ടിച്ചേർത്തു.
1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ സ്മരിക്കുന്നതാണ് ‘സംവിധാൻ ഹത്യ ദിവസ്’ എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. “1975 ജൂൺ 25 ന്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, തന്റെ സ്വേച്ഛാധിപത്യ മനോഭാവം പ്രകടമാക്കി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ കഴുത്തു ഞെരിച്ചു. ഒരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് ആളുകളെ ജയിലിലടച്ചു, മാധ്യമങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു. എക്‌സിൽ ആഭ്യന്തര മന്ത്രി പോസ്റ്റ് ചെയ്തു.
Read More
- ജൂൺ 25 ഇനി 'ഭരണഘടനാഹത്യ ദിവസ്' ; പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ആയുധമാക്കി കേന്ദ്ര സർക്കാർ
- മദ്യനയ അഴിമതി; കെജ്രിവാളിൻ്റെ അറസ്റ്റിൽ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്
- കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.