/indian-express-malayalam/media/media_files/lvx89ByTpsLbzDyyTHVC.jpg)
ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പിഎംഎംഎല്ലിന്റെ വാർഷിക പൊതുയോഗത്തിന് പിന്നാലെയാണ് നടപടി
ഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ എടുത്ത് കൈവശമാക്കിയ സോണിയാ ഗാന്ധിയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം. സോണിയ നെഹ്റു പേപ്പറുകൾ കൈവശമാക്കി വർഷങ്ങൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള പിഎം മ്യൂസിയം രേഖകൾ സംബന്ധിച്ച് ഉടമസ്ഥാവകാശം ചോദ്യം ചെയ്തുകൊണ്ട് രംഗത്തത്തിയിരിക്കുന്നത്.
ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പിഎംഎംഎല്ലിന്റെ വാർഷിക പൊതുയോഗത്തിന് പിന്നാലെയാണ് നടപടി. ചർച്ചയുടെ ഭൂരിഭാഗവും പിഎംഎംഎല്ലിന്റെ ശേഖരത്തിലെ നെഹ്‌റുവിന്റെ സ്വകാര്യ പേപ്പറുകളെ കേന്ദ്രീകരിച്ചായിരുന്നു, അതിൽ 51 പെട്ടികൾ സോണിയാ ഗാന്ധി മ്യൂസിയത്തിൽ നിന്നും തിരിച്ചെടുത്തു. 2008 മെയ് മാസത്തിലാണ് സോണിയ പേപ്പറുകൾ കൈവശമാക്കിയത്.
ഫെബ്രുവരി 13 ന് നടന്ന എജിഎമ്മിൽ സോണിയ ഗാന്ധി കുടുംബം സംഭാവന നൽകിയ സ്വകാര്യ പേപ്പറുകളുടെ ഒരു ഭാഗം തിരിച്ചുപിടിച്ചതിന്റം “പ്രശ്നം” വിശദമായി ചർച്ച ചെയ്തു, ധനമന്ത്രി നിർമല സീതാരാമനും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉൾപ്പെടെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
2008 മാർച്ചിൽ എം വി രാജൻ (സോണിയാ ഗാന്ധിക്ക് വേണ്ടി) പിഎംഎംഎൽ സന്ദർശിച്ചത് നെഹ്‌റു ശേഖരത്തിലെയും എല്ലാ സ്വകാര്യ രേഖകളിലെയും സ്വകാര്യ പേപ്പറുകളും ഔദ്യോഗിക പേപ്പറുകളും വേർതിരിക്കാനാണെന്നാണ് ആരോപണം. ഇക്കാര്യത്തിൽ “ആഭ്യന്തര അന്വേഷണം” നടന്നതായി യോഗത്തിൽ വിലയിരുത്തി. പരിശോധനയ്ക്ക് ശേഷം ആവശ്യമായ പേപ്പറുകൾ 51 പെട്ടികളിലായി 2008 മെയ് 5 ന് സോണിയാ ഗാന്ധിക്ക് കൈമാറി.
ആ പേപ്പറുകളെല്ലാം തിരികെ എത്തിക്കണമെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അവയുടെ നിയമപരമായ സാധുതയെ കുറിച്ച് വ്യക്തതയില്ല. "ഉടമസ്ഥാവകാശം, സംരക്ഷകത്വം, പകർപ്പവകാശം, ഈ ആർക്കൈവൽ ശേഖരങ്ങളുടെ ഉപയോഗം" തുടങ്ങിയ വിഷയങ്ങളിൽ നിയമോപദേശം തേടാൻ യോഗം പിന്നീട് തീരുമാനിച്ചു.
നെഹ്‌റുവും ജയപ്രകാശ് നാരായൺ, എഡ്‌വിന മൗണ്ട് ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റൈൻ, അരുണ ആസഫ് അലി, വിജയ ലക്ഷ്മി പണ്ഡിറ്റ്, ജഗ്ജീവൻ റാം എന്നിവർ തമ്മിൽ കൈമാറിയ കത്തുകളും സോണിയ ഗാന്ധി തിരിച്ചെടുത്തതായി എൻഎംഎംഎൽ രേഖകൾ പറയുന്നു. നെഹ്‌റുവിന്റേതുൾപ്പെടെയുള്ള സ്വകാര്യ പേപ്പറുകളുടെ "ഉടമസ്ഥാവകാശം, കസ്റ്റോഡിയൻഷിപ്പ്, പകർപ്പവകാശം" എന്നിവയെക്കുറിച്ച് നിയമോപദേശം തേടാനുള്ള കേന്ദ്ര തീരുമാനത്തെക്കുറിച്ച് സോണിയാ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയച്ചെങ്കിലും ഇതിന് സോണിയ മറുപടി നൽകിയിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പേപ്പറുകളുടെ ശേഖരമാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയത്തിനുള്ളത്. ആധുനിക ഇന്ത്യയിലെ 1,000 വ്യക്തികളുടെ രേഖകളടക്കം ഇതിൽ ഉൾപ്പെടും. മ്യൂസിയം ആർക്കൈവുകളിൽ 1861-ൽ തന്നെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിശദാംശങ്ങളടക്കമുണ്ട്. ഈ പേപ്പറുകളിൽ പലതും മൈക്രോഫിലിമിലും മറ്റുള്ളവ പേപ്പർ ആർക്കൈവുകളുമാണ്. വ്യക്തിഗത പേപ്പറുകളുടെ വിവിധ സെറ്റുകൾ സ്ഥാപനത്തിന് കൈമാറിയപ്പോൾ, അവയുടെ തരംതിരിവ് സംബന്ധിച്ച് അതത് ദാതാക്കൾ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ നടന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ പേരിൽ നിന്ന് നെഹ്‌റുവിന്റെ പേര് ഒഴിവാക്കി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം & ലൈബ്രറി എന്ന് പുനർനാമകരണം ചെയ്തത്.
Read More
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്‌നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us